23 April Tuesday

കനത്ത മൂടൽ മഞ്ഞ്: അബുദാബി വാഹന അപകടത്തിൽ മൂന്നുപേർ മരിച്ചു

കെ എൽ ഗോപിUpdated: Wednesday Sep 23, 2020

അബുദാബി> കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെ ഉണ്ടായ വാഹന അപകടത്തിൽ മൂന്ന് പേർ മരിക്കുകയും രണ്ടു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ചൂടു കാലാവസ്ഥ മാറി ശൈത്യത്തിലേക്ക് കടക്കുന്ന യുഎഇ യിൽ ഇന്ന് രാവിലെ കനത്ത മൂടൽമഞ്ഞാണ് അനുഭവപ്പെട്ടത്. മൂടൽ മഞ്ഞു കാരണം പലയിടങ്ങളിലും വാഹനഗതാഗതം ദുഷ്കരമായിരുന്നു.

അബുദാബി എമിറേറ്റിലെ അൽഫയാ- സായിഹ് ഷുഅയ്ബ് ട്രക്ക് റോഡിൽ ഒരു വാഹനം അതിൻറെ ട്രാക്കിൽ നിന്നും തെന്നിമാറി തൊട്ടടുത്ത ട്രാക്കിലൂടെ പോവുകയായിരുന്ന വലിയ വാഹനത്തെ ഇടിക്കുകയായിരുന്നു എന്നാണ് അബുദാബി പോലീസ് ഒഫീഷ്യൽ ഫേസ്ബുക്കിൽ ഇതുസംബന്ധിച്ച വിവരം പങ്കുവെച്ചത്. കനത്ത മൂടൽ മഞ്ഞ് കാരണം തൊട്ടടുത്തുള്ള വാഹനങ്ങൾ പോലും കാണാൻ കഴിയാത്ത സ്ഥിതിയായിരുന്നു ഇന്നുപുലർച്ചെ ഉണ്ടായിരുന്നത്. മരിച്ച മൂന്നുപേരും ഏഷ്യൻ വംശജരാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്കും, മൃതദേഹങ്ങൾ മോർച്ചറിയിലേക്കും കൊണ്ടുപോയി.

വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ലൈൻ ഡിസിപ്ലിൻ പാലിച്ചുകൊണ്ട് മാത്രം വാഹനം ഓടിക്കണം എന്നും, ഓവർടേക്ക് ചെയ്യൽ, അമിതവേഗത്തിൽ ഓടിക്കൽ എന്നിവ ഒഴിവാക്കണമെന്നും അബുദാബി പോലീസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുനൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top