18 September Thursday

പി പി ശങ്കറിന് കേളി യാത്രയയപ്പ് നൽകി

വെബ് ഡെസ്‌ക്‌Updated: Monday Dec 6, 2021

ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ഷമീർ പുലാമന്തോൾ ശങ്കറിന് കൈമാറുന്നു


റിയാദ്>  35 വർഷത്തെ പ്രവാസ ജീവിതം അവസാനിച്ചു നാട്ടിൽ പോകുന്ന പി.പി ശങ്കറിന് കേളി കലാസാംസ്‌കാരിക വേദി മുസാഹ്മിയ ഏരിയ യാത്രയയപ്പ് നൽകി. മുസാഹ്മിയയിൽ വർക്ക്‌ഷോപ്പ് മേഖലയിൽ ജോലി ചെയ്തു വരികയായിരുന്നു. മുസാഹ്മിയ പ്രദേശത്ത് കേളി കെട്ടിപ്പടുക്കുന്നതിൽ നേതൃപരമായ പങ്കു വഹിച്ച ആളാണ് പി.പി.ശങ്കർകേളി മുസാഹ്മിയ യൂണിറ്റ് സെക്രട്ടറി, ഏരിയാ സെക്രട്ടറി,  കേന്ദ്രകമ്മറ്റി അംഗം, മുസാഹ്മിയ ഏരിയ രക്ഷാധികാരി സമിതി അംഗം എന്നീ നിലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

യാത്രയയപ്പ് ചടങ്ങിൽ ഏരിയ പ്രസിഡന്റ്  നടരാജൻ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ഷമീർ പുലാമന്തോൾ സ്വാഗതം പറഞ്ഞു. കേളി രക്ഷാധികാരി ആക്ടിങ് സെക്രട്ടറി സതീഷ് കുമാർ, കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത്, ആക്ടിങ് സെക്രട്ടറി ടി.ആർ.സുബ്രഹ്മണ്യൻ, ബദിയ രക്ഷാധികാരി സെക്രട്ടറി മധു ബാലുശ്ശേരി കേന്ദ്ര കമ്മറ്റി അംഗങ്ങളായ പ്രതീപ്, ജോഷി പെരിഞ്ഞനം, ഏരിയ കമ്മറ്റി അംഗങ്ങൾ യൂണിറ്റ് ഭാരവാഹികൾ എന്നിവർ സംസാരിച്ചു.

ഏരിയ കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ഷമീർ പുലാമന്തോൾ, വിജയൻ, രക്ഷാധികാരി കമ്മിറ്റിക്ക്  വേണ്ടി  മധു ബാലുശ്ശേരി എന്നിവർ ഉപഹാരങ്ങൾ കൈമാറി. യാത്രയയപ്പിന് പി.പി.ശങ്കർ നന്ദി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top