24 April Wednesday

കേളി കലാസാംസ്‌കാരിക വേദി തുമയിർ യൂണിറ്റ് രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 4, 2021

യൂണിറ്റ് ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ട ട്രഷറർ ജംഷീദ്, സെക്രട്ടറി ജലീൽ, പ്രസിഡന്റ് രവീന്ദ്രൻ

റിയാദ് > കേളി കലാസാംസ്‌കാരിക വേദിയുടെ പുതിയ യൂണിറ്റ് മജ്മയിലെ തുമൈറിൽ രൂപീകരിച്ചു. മലാസ് ഏരിയക്ക്  കീഴിൽ എട്ടാമത്തെ യൂണിറ്റാണ്‌ തുമയിറിലേത്‌.

ആഗസ്റ്റ് 27നു തുമയിറിൽ നടന്ന യൂണിറ്റ്  രൂപീകരണ ജനറൽ ബോഡി യോഗത്തിൽ മലാസ് ഏരിയ പ്രസിഡന്റ്‌  ജവാദ് പരിയാട്ട്  അധ്യക്ഷനായി. കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഗീവർഗ്ഗീസ് ജനറൽ ബോഡി ഉത്ഘാടനം ചെയ്തു. കേളി ആക്ടിങ്  സെക്രട്ടറി ടി ആർ സുബ്രമണ്യൻ  സംഘടനാ വിശദീകരണ റിപ്പോർട്ട് അവതരിപ്പിച്ചു. കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ എന്നിവർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. യൂണിറ്റ് പ്രസിഡണ്ട് രവീന്ദ്രൻ, സെക്രട്ടറി ജലീൽ, ട്രഷറർ യംഷീദ് എന്നിവരെ ഭാരവാഹികളായും ഒന്പത് പേരടങ്ങിയ യൂണിറ്റ് എക്സിക്യൂട്ടിവ് കമ്മറ്റിയേയും യോഗം തെരഞ്ഞെടുത്തു. ഏരിയ ട്രഷറർ സജിത്ത് സ്വാഗതം പറഞ്ഞു.

കേളി മുഖ്യ രക്ഷാധികാരി കൺവീനർ  കെപിഎം സാദിഖ്, രക്ഷധികാരി കമ്മിറ്റി അംഗങ്ങളായ  ജോസഫ് ഷാജി, കേളീ ആക്ടിങ് ട്രഷറർ സെബിൻ ഇക്ബാൽ, മലാസ് ഏരിയ സെക്രട്ടറി സുനിൽ കുമാർ, മലാസ് മുഖ്യ രക്ഷധികാരി ആക്ടിങ് കൺവീനർ ഫിറോസ് തയ്യിൽ, മലാസ് രക്ഷാധികാരി കമ്മിറ്റി അംഗം അഷ്‌റഫ്, റിയാസ്, മുകുന്ദൻ, ഇ കെ രാജീവൻ, നൗഫൽ എന്നിവർ യോഗത്തെ  അഭിവാദ്യം ചെയ്തു സംസാരിച്ചു.  യൂണിറ്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജലീൽ നന്ദി പറഞ്ഞു.

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top