25 April Thursday

കേളി ചികിത്സാ സഹായം കൈമാറി

വെബ് ഡെസ്‌ക്‌Updated: Friday Jul 2, 2021

സിപിഐ എം പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ, ഗോപാലനുള്ള സഹായം കൈമാറുന്നു.


റിയാദ് > അസുഖബാധിതനായതോടെ  നാട്ടിലേക്ക്‌ തിരിച്ചുപോയ കേളി കലാസാംസ്കാരിക വേദി ബദിയ ഏരിയ കമ്മിറ്റി അംഗവും ഷുബ്‌റഹ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന നല്ലേപ്പുള്ളി ഗോപാലന് ചികിത്സാ സഹായം കൈമാറി. ഷുബ്‌റഹ യൂണിറ്റും ബദിയ ഏരിയ കമ്മിറ്റിയും സംയുക്തമായി സമാഹരിച്ച തുകയാണ് ചികിത്സാ സഹായമായി കൈമാറിയത്. ചികിത്സക്കായി നാട്ടിലേക്ക് പോകുന്ന അവസരത്തിൽ ഗോപാലനുള്ള യാത്രാ ടിക്കറ്റ് ഷുബ്‌റഹ യൂണിറ്റാണ് നൽകിയിരുന്നത്.

ചിറ്റൂർ നല്ലേപ്പുള്ളി ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ സിപിഐ (എം) പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനാണ് സഹായം കൈമാറിയത്.സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സുരേഷ് ബാബു അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പ്രവാസി സംഘം പാലക്കാട്  ജില്ലാ സെക്രട്ടറി വി.കെ.ഉമ്മർ സ്വാഗതം പറഞ്ഞു. കേളി ബദിയ മേഖലാ രക്ഷാധികാരി സമിതി അംഗം  റഫീക്ക് പാലത്ത് കേളിയെ പരിചയപ്പെടുത്തി സംസാരിച്ചു. പ്രവാസി സംഘം ഏരിയാ സെക്രട്ടറി സച്ചിദാനന്ദൻ ചടങ്ങിന് നന്ദി പറഞ്ഞു.

പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി അംഗം എം.എ നാസർ,  കേളിയുടെ കേന്ദ്ര കമ്മിറ്റി മുൻ അംഗം സതീഷ് ബാബു കോങ്ങാടൻ, സിപിഐ എം ഏരിയാ സെക്രട്ടറി ശിവപ്രകാശ്, ഏരിയാകമ്മിറ്റി അംഗം വി.ബിനു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിഷ, ബ്രാഞ്ച് സെക്രട്ടറി  ശെൽവി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

 


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top