20 April Saturday

സൗദി സെൻട്രൽ ബാങ്ക് വിലക്കുകൾ ഒഴിവാക്കി സേവനങ്ങൾ പുനഃസ്ഥാപിച്ചു

എം എം നഈംUpdated: Wednesday Apr 13, 2022

റിയാദ്> സൗദിയിലെ ബാങ്കുകൾക്ക് താൽക്കാലികമായി നിശ്ചയിച്ചിരുന്ന നിയന്ത്രണങ്ങൾ പിൻവലിച്ചതായി സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു. വ്യാജ അക്കൗണ്ടുകളുപയോഗിച്ച് തട്ടിപ്പ് വ്യാപകമായതിനെ തുടര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്.

ചൊവ്വാഴ്‌ച മുതൽ പുതുക്കിയ നിർദേശങ്ങൾ നടപ്പായി തുടങ്ങിയിട്ടുണ്ട്. പതിവ് നടപടിക്രമങ്ങൾ അനുസരിച്ച് ഓൺലൈനായി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുള്ള സേവനവും പുനഃസ്ഥാപിച്ചിട്ടുണ്ട്.

എന്നാൽ തങ്ങൾ ബാങ്കിങ് സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളുടെ വിശ്വാസ്യത ഉപഭോക്താക്കൾ ഉറപ്പാക്കണം. ഇടപാടുകളിൽ മുൻകരുതൽ എടുക്കാനും വഞ്ചനാപരമായ പ്രവർത്തനങ്ങളിൽ ജാഗ്രത പാലിക്കാനും ഉപഭോക്താക്കളോട് സെൻട്രൽ ബാങ്ക് അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top