18 December Thursday

റംലാ ബീഗത്തിന്റെ വിയോഗത്തില്‍ ശക്തിയും കേരള സോഷ്യല്‍ സെന്ററും അനുശോചിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

അബുദാബി> മാപ്പിളപ്പാട്ടിനെ ജനകീയവത്ക്കരിച്ച പ്രശസ്ത ഗായിക റംലാബീഗത്തിന്റെ വേര്‍പാടില്‍ ശക്തി തിയറ്റേഴ്‌സ് അബുദാബിയും കേരള സോഷ്യല്‍ സെന്ററും അനുശോചിച്ചു.

യാഥാസ്ഥിതികരുടെ ഭീഷണികളെ കൂസാതെ ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ട് മാപ്പിളപ്പാട്ട്  കഥാപ്രസംഗ രംഗത്ത് നിലയുറപ്പിച്ചുകൊണ്ട് അല്‍ഹം ദുടയോനമറാലേ, അഹമദ് നബിയുരുള്‍മേലെ, മധുനുകരുന്ന മനോഹര രാവ് തുടങ്ങി എണ്ണമറ്റ മാപ്പിളപ്പാട്ടുകളും ഹുസ്‌നുല്‍ ജമാല്‍ ബദ്‌റുല്‍ മുനീര്, കര്‍ബല തുടങ്ങി ഒരുപിടി അവിസ്മരണീയമായ കഥാപ്രസംഗങ്ങളും കൈരളിക്ക് സമ്മാനിച്ച റംലാബീഗം കാലങ്ങളെ അതിജീവിച്ച് ജനഹൃദയങ്ങളില്‍ നിലനില്‍ക്കുമെന്ന് അനുശോചന സന്ദേശത്തില്‍ ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് ടി. കെ. മനോജ്, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എ. കെ. ബീരാന്‍കുട്ടി, ജനറല്‍ സെക്രട്ടറി കെ. സത്യന്‍ എന്നിവര്‍ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top