25 April Thursday

ആഭ്യന്തര ഹാജിമാരുടെ രജിസ്ട്രേ‌ഷൻ ആരംഭിച്ചു

എം എം നഈംUpdated: Friday Jun 3, 2022

റിയാദ്> ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തില്‍ പങ്കെടുക്കുന്ന ആഭ്യന്തര തീര്‍ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചു. വെള്ളിയാഴ്ച മുതൽ ഒമ്പത് ദിവസത്തേക്ക് രാജ്യത്തിനുള്ളിൽ നിന്നുള്ള ഹജ്ജ്തീർത്ഥാടകരുടെ രജിസ്ട്രേഷൻ ആരംഭിച്ചെന്ന്  ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. രജിസ്റ്റർ ചെയ്യുന്നതിനായി പരീക്ഷണാടിസ്ഥാനത്തിൽ പ്ലാറ്റ്ഫോം തുറന്നു.

ഹജ്ജ്, ഉംറ മന്ത്രാലയം അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിച്ച ഇലക്‌ട്രോണിക് പ്ലാറ്റ്‌ഫോമിൽ ആണ് ആഭ്യന്തര ഹാജിമാരും രജിസ്റ്റർ ചെയ്യേണ്ടത്. റിസർവേഷൻ സേവനം, ആഭ്യന്തര തീർഥാടകർക്കുള്ള സേവന അവലോകനം, ഹാജിമാർ കരാർ ചെയ്യാൻ ആഗ്രഹിക്കുന്ന ഉചിതമായ കർമ്മത്തിന്റെയും  ഹജ്ജ് സൗകര്യത്തിന്റെയും തിരഞ്ഞെടുപ്പ് നടത്താനും ബുക്കിങ് ചെയ്യാനും  സ്വദേശി പൗരന്മാർക്കും  പ്രവാസികൾക്കും ഉള്ള  പെർമിറ്റുകൾ എല്ലാം ഇതിലൂടെയാണ് ലഭിക്കുക.

ആദ്യം സൈറ്റിൽ രജിസ്റ്റർ ചെയ്‌തു എന്നതുകൊണ്ട് അയാള്ക്ക് അനുമതി  ലഭിക്കണം എന്നില്ല എന്നും രജിസ്റ്റർ ചെയ്തവരിൽ നിന്നും മാനദണ്ഡങ്ങൾ പരിഗണിച്ചും പരിശോധിച്ചുമാകും ഹാജ്ജിമാരെ  തെരഞ്ഞെടുക്കുക എന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പണം അടക്കാനുള്ള അറിയിപ്പ് ലഭിയ്ക്കും എന്നും മന്ത്രാലയം അറിയിച്ചു.

അതോടൊപ്പം ഹജ്ജിന്റെ പ്രധാന ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾ സൗദി ആരോഗ്യ മന്ത്രി ഫഹദ് അൽ ജലാജിൽ സന്ദർശിച്ചു. ഹജ്ജ് സീസണിനായുള്ള  ഒരുക്കങ്ങൾ പൂർത്തിയായിഎന്നും തീർത്ഥാടകരുടെ സഞ്ചാരം സുഗമമാക്കുന്നതിന് മിന അറഫാത്ത് എന്നിവിടങ്ങളിലേക്കുള്ള ഹാജിമാരുടെ പോക്കുവരവ് എളുപ്പത്തിലാക്കുന്നതിനു ഈ വര്ഷം ഹജ് സ്മാർട്ട് കാർഡ് ബാധകമാക്കുമെന്നു ഹജ് ഉംറ മന്ത്രി ഡോക്ടർ തൗഫീഖ് അൽ റബീഅയും  അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top