25 April Thursday

ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസിന്റെയും റെഡ് ക്രസന്റിന്റെയും ഡയറക്ടർ ബോർഡ് അംഗത്വം നേടി സൗദി

എം എം നഈംUpdated: Tuesday Jun 21, 2022

റിയാദ് > സൗദി റെഡ് ക്രസന്റ് അതോറിറ്റി പ്രതിനിധീകരിക്കുന്ന സൗദി അറേബ്യ , ഏഷ്യ-പസഫിക് മേഖലയ്ക്കുള്ള ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസിന്റെയും റെഡ് ക്രസന്റിന്റെയും ഡയറക്ടർ ബോർഡ് അംഗത്വം നേടി.  സ്വിസ് തലസ്ഥാനമായ ജനീവയിലെ ഫെഡറേഷന്റെ ആസ്ഥാനത്ത് നടന്ന തിരഞ്ഞെടുപ്പിൽ ആണ്  നാലു വർഷം നീണ്ടുനിൽക്കുന്ന അംഗത്വം നേടിയത്.

ഇന്റർനാഷണൽ ഫെഡറേഷന്റെ ജനറൽ അസംബ്ലിയുടെ ഇരുപത്തിമൂന്നാം സെഷന്റെ പ്രവർത്തനത്തിനുള്ളിൽ ആണ് ഈ തിരഞ്ഞടുപ്പ് നടന്നത്. അംഗരാജ്യങ്ങളിലെ പ്രതിനിധികളുടെ ഭൂരിഭാഗം വോട്ടുകളും നേടി അംഗത്വം നേടുന്നതിൽ സൗദി റെഡ് ക്രസന്റ് അതോറിറ്റി വിജയിച്ചു.
ഫെഡറേഷന്റെ നിലവിലെ പ്രസിഡന്റ് ഫ്രാൻസെസ്കോ റോക്ക നാല് വർഷത്തേക്കുള്ള  പുതിയ ടേമിലേക്കുള്ള  പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
   
ഈ അവസരത്തിൽ, സൗദി റെഡ് ക്രസന്റ് അതോറിറ്റി മേധാവി ഡോ. ജലാൽ ബിൻ മുഹമ്മദ് അൽ ഉവൈസി   രണ്ട് വിശുദ്ധ മസ്ജിദുകളുടെ സേവകനായ  സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിനും കിരീടാവകാശിക്കും  അഭിനന്ദനങ്ങൾ അറിയിച്ചു.

ഏഷ്യ-പസഫിക് മേഖലയ്ക്ക് വേണ്ടിയുള്ള ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റെഡ് ക്രോസിന്റെയും റെഡ് ക്രസന്റിന്റെയും ഡയറക്ടർ ബോർഡിൽ ഇത് രണ്ടാം തവണയാണ് സൗദി അറേബ്യ അംഗത്വം നേടുന്നത് എന്നത് ശ്രദ്ധേയമാണ്.

 2013 നവംബറിൽ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ നടന്ന തെരഞ്ഞെടുപ്പിൽ ജനറൽ അസംബ്ലിയിലെ അംഗങ്ങളുടെ ഭൂരിപക്ഷം വോട്ടുകളോടെ സൗദി റെഡ് ക്രസന്റ് അതോറിറ്റി മുമ്പ് നാല് വർഷത്തേക്ക് ഇതേ സ്ഥാനം നേടിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top