24 April Wednesday

കല്ലുപറമ്പിൽ അലിക്ക് കേളി സ്വീകരണം നൽകി

വെബ് ഡെസ്‌ക്‌Updated: Tuesday May 2, 2023

കേളിയുടെ സ്വീകരണ ചടങ്ങിൽ കല്ലുപറമ്പിൽ അലി സംസാരിക്കുന്നു

റിയാദ് > സൗദിയിലെ യാമ്പുവിൽ ഹ്രസ്വ സന്ദർശനത്തിനെത്തിയ കേളി ആദ്യകാല പ്രവർത്തകനും, മുൻ വൈസ് പ്രസിഡന്റും, ജീവകാരുണ്യ കമ്മറ്റി കൺവീനറുമായിരുന്ന അലി പട്ടാമ്പി എന്ന കല്ലുപറമ്പിൽ അലിക്ക് കേളി കലാസാംസ്കാരിക വേദി സ്വീകരണം നൽകി.

ബത്ഹ് കേളി ഓഫിസിൽ ഒരുക്കിയ സ്വീകരണ യോഗത്തിൽ രക്ഷാധികാരി സമതി അംഗം ടി ആർ സുബ്രഹ്മണ്യൻ അധ്യക്ഷനായി. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ വർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, സുരേന്ദ്രൻ കൂട്ടായ്, പ്രഭാകരൻ കണ്ടോന്താർ, ഏരിയ രക്ഷാധികാരി സെക്രട്ടറിമാരായ സുകേഷ് കുമാർ, ജോഷി പെരിഞ്ഞനം, മനോഹരൻ നെല്ലിക്കൽ, ബദിയ രക്ഷാധികാരി ആക്ടിങ് സെക്രട്ടറി റഫീഖ് പാലത്ത്, ബത്ഹ ഏരിയ അംഗങ്ങളായ ഉമ്മർ മുസ്ലിംവീട്ടിൽ, രാജേഷ് കാടപ്പടി, ഇസ്മയിൽ കൊടിഞ്ഞി, വിനോദ് മലയിൽ, ധനേഷ്, മനോജ് കിഴിശ്ശേരി, സനയ്യ അർബൈൻ ഏരിയയിലെ ഷാഫി, നാസർ എന്നിവർ സ്വീകരണ യോഗത്തിൽ സംസാരിച്ചു. വിവിധ ഏരിയയിൽ നിന്നുള്ള പ്രവർത്തകരും പങ്കെടുത്തു.

റിയാദിൽ കേളി കെട്ടിപ്പടുക്കുന്നതിൽ അനുഭവിച്ച ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളെ കുറിച്ച് സഹപ്രവർത്തകർ പങ്കു വെച്ചത് പുതു തലമുറക്ക് ആവേശമായി. കേളിയുടെ നിലവിലെ പ്രവർത്തനങ്ങളെ വീണ്ടും അടുത്തറിയാൻ കഴിഞ്ഞതിലുള്ള സന്തോഷവും സഹപ്രവർത്തകർ നൽകിയ ഊഷ്മളമായ സ്വീകരണത്തിനും വളരെ വൈകാരികമായി തന്റെ മറുപടി പ്രസംഗത്തിൽ അലി പട്ടാമ്പി നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top