16 December Tuesday

നവോദയ റൗദ യൂണിറ്റ് സമ്മേളനം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

ജിദ്ദ> കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്നും സംസ്ഥാനത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നൽകാൻ തയ്യാറാകണമെന്നും നവോദയ റൗദ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
 
ജിദ്ദ നവോദയ അനാകിഷ്  ഏരിയ റൗദ യൂണിറ്റ് സമ്മേളനം സരോജിനി ബാലാനന്ദൻ നഗറിൽ   നവോദയ വൈസ് പ്രസിഡന്റ്  അനുപമ ബിജുരാജ് ഉദ്ഘാടനം ചെയ്തു, റാഫി ഹരിപ്പാട്  അധ്യക്ഷനായി. ബ്രജേഷ്,  അനിൽ മാസ്റ്റർ, വിനോദ്  എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. പ്രേംകുമാർ വട്ടപ്പൊഴിയിൽ, ഗഫൂർ കൊടുവള്ളി എന്നിവർ റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ജലീൽ ഉച്ചാരക്കടവ്  പുതിയ പാനൽ അവതരിപ്പിച്ചു.

പ്രസിഡന്റ്  ഗഫൂർ കൊടുവള്ളി, സെക്രട്ടറി ശിഹാബ് കോട്ടക്കൽ,  ട്രഷറർ  ബാലൻ പാണക്കാട്, വൈസ് പ്രസിഡണ്ട് മാരായി ഷെഫീഖ് റഹ്മാൻ, സുധീഷ് വയനാട്. ജോ: സെക്രട്ടറിമാരായി  അനിൽ മാസ്റ്റർ, ബ്രിജേഷ് കോട്ടിയം, ജീവകാരുണ്യം റാഫി ഹരിപ്പാട്, കുടുംബ വേദി  വിനോദ് ബാലകൃഷ്ണൻ, യുവജന വേദി യാഖൂബ് പാണ്ടിക്കാട് എന്നിവരെയും  സമ്മേളനം തിരഞ്ഞെടുത്തു.

ഫിറോസ് മുഴുപ്പിലങ്ങാട്, മുസാഫർ പാണക്കാട്,ബിജുരാജ് രാമന്തളി, കെ സി ഗഫൂർ , അഫ്സ മുസാഫർ, മുഹമ്മദ് ഒറ്റപ്പാലം, മുജീബ് കൊല്ലം,അക്ബർ പൂയം ചാലിൽ, സംഷു വണ്ടൂർ എന്നിവർ സംസാരിച്ചു ശിഹാബ് കോട്ടക്കൽ സ്വാഗതവും ഗഫൂർ കൊടുവള്ളി നന്ദിയും പറഞ്ഞു.

നവോദയ അൽ റൗദ യൂണിറ്റ് സമ്മേളനം നവോദയ വൈ: പ്രസിഡണ്ട് അനുപമ ബിജുരാജ് ഉദ്ഘാടനം ചെയ്യുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top