19 April Friday

നവോദയ റംസാൻ റിലീഫ്‌

വെബ് ഡെസ്‌ക്‌Updated: Monday Apr 25, 2022

റിയാദ്>  റംമദാൻ റിലീഫ് പ്രവർത്തനത്തിൻ്റെ ഭാഗമായ് നവോദയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ  പ്രവർത്തകർ ദമ്മാമിലെ വിവിധ ഡീപ്പോർട്ടേഷൻ സെൻറ്ററുകളിൽ സന്ദർശനം നടത്തി  അന്തേവാസികൾക്ക് ആവശ്യമായ സഹായങ്ങൾ വിതരണം ചെയ്തു.

ദമാം നവോദയ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 17 വർഷമായി റമദാൻ മാസത്തിൽ ഇത്തരത്തിലുള്ള സഹായങ്ങൾ നല്കിവരുന്നു. ഇന്ന്‌  വനിത ഡിപ്പോർട്ടേഷൻ സെൻ്ററുകളിൽ സന്ദർശനം നടത്തിയ നവോദയ പ്രവർത്തകർ അവിടങ്ങളിലെ അന്തേവാസികളായ സ്ത്രീകൾക്കും കുട്ടികൾക്കും നിത്യോപയോഗ സാധനങ്ങളും, ബേബി ഫുഡ്‌ ഉൾപ്പെടെയുള്ള കിറ്റുകൾ വിതരണം ചെയ്തു.

നവോദയ വനിത വേദിയുടെയും, നവേദയ കേന്ദ്ര സാമൂഹ്യക്ഷേമ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഈ പ്രവർത്തനങ്ങൾ നടന്നത്.
ജനറൽ സെക്രട്ടറി റഹിം മടത്തറ, ലോക കേരള സഭാഗവും സാമൂഹ്യ പ്രവർത്തകനുമായ നാസ്സ് വക്കം, നവോദയ രക്ഷാധികരികളായ പവനൻ മൂലക്കിൽ, രഞ്ഞിത്‌ വടകര, കേന്ദ്ര സാമൂഹ്യക്ഷേമ കൺവീനർ ഉണ്ണികൃഷണൻ, ജോ: കൺ വീനർമാരായ ഗഫൂർ ,മൊയ്തിൻ കുടുംബ വേദി പ്രസിഡന്റ്‌ നന്ദിനി മോഹൻ, അനുരാജേഷ് എന്നിവർ റമദാൻ റിലീഫ്  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top