26 April Friday

സൗദിയിൽ വെള്ളിവരെ കനത്തമഴയ്ക്ക് സാധ്യത; ജാഗ്രതപാലിക്കണം

എം എം നഈംUpdated: Monday Jan 2, 2023

റിയാദ് > അടുത്ത വെള്ളിയാഴ്ച വരെ മക്ക മേഖലയിൽ  ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.മക്ക , ജിദ്ദ, റാബിഗ്, തായിഫ്, ജാമും, അൽ-കാമിൽ, ബഹ്‌റ, ഖുലൈസ്, അൽ-ലൈത്ത്, അൽ-കുൻഫുദ, അൽ-അർദിയാത്ത്, അദം, മെയ്സൻ, അൽ-ഖുർമ, അൽ-മവിയ്യ, റനിയ. തുടങ്ങിയ മക്ക മേഖലയിലെ  പ്രദേശങ്ങളിലും മഴ ഉണ്ടാകുമെന്നും ജനങ്ങൾ ശ്രദ്ധയോടെയിരിക്കണമെന്നും മുന്നറിയിപ്പിലുണ്ട്.
 
മദീന, ബദർ, യാൻബു, അൽ-മഹ്ദ്, വാദി അൽ-ഫറഉ,  ഖൈബർ, അൽ-ഉല, അൽ-ഹനാകിയ തുടങ്ങിയ പ്രദേശങ്ങളിലും മഴ കനക്കും. റിയാദ് മേഖലയുടെ ഭാഗങ്ങളിൽ പെട്ട  അൽ-മജ്മഅ, അൽ-സുൽഫി, അൽ-ഗാത്ത്, ഷഖ്റ, റിമ, അൽ-ദവാദിമി, അഫീഫ് എന്നീ മേഖലകളിലും മഴ ഉണ്ടാകും. 
 
അൽ-ബാഹ, അൽ-ഖസിം, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, ഹായിൽ, തബൂക്ക് എന്നീ പ്രദേശങ്ങളുടെ ഭാഗങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. തലസ്ഥാനമായ റിയാദ്  അൽ-ഖർജ്, അൽ-മുസാഹിമിയ, അൽ-ഖുവയ്യ, ലൈല അഫ്‌ലാജ് എന്നിവിടങ്ങളിലും കനത്ത മഴക്ക് സാധ്യതയെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

ജബൽ അൽ-ലൗസ്, അലഖാൻ, അൽ-ദാഹെർ എന്നിവിടങ്ങളിലെ തബൂക്ക് മേഖലയുടെ ഉയർന്ന പ്രദേശങ്ങളിലും അൽ-ജൗഫ് (അൽ-ഖുറയ്യത്ത്) പ്രദേശങ്ങളുടെ ചില ഭാഗങ്ങളിലും വടക്കൻ അതിർത്തികളിലും (തുറൈഫ് - അറാർ - ഹസ്ം അൽ-ജലാമിദ്). എന്നീ പ്രദേശങ്ങളിലും  അടുത്ത ചൊവ്വാഴ്ചയും ബുധനാഴ്ചയും മഞ്ഞു വീഴ്‌ചയും ഉണ്ടാകുമെന്നു സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലൂടെയും പ്രഖ്യാപിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കാനും, ജാഗ്രത  പാലിക്കാനും, തോടുകൾ, ചതുപ്പുകൾ, താഴ്‌വരകൾ, അണക്കെട്ടുകൾ എന്നിവയിൽ നിന്ന് മാറിനിൽക്കാനും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ജനങ്ങളോട് ആവശ്യപ്പെട്ടു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top