18 December Thursday

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്ററിന്റെ ഓണസംഗമം

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

മനാമ> കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഹമദ് ടൌൺ ഡ്രീം പൂളിൽ ഓണസംഗമം സംഘടിപ്പിച്ചു. അംഗങ്ങളും കുടുബാംഗങ്ങളും വീടുകളിൽ തയ്യാറാക്കി കൊണ്ട് വന്ന വിവിധ ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള ഓണസദ്യയും വിവിധ കലാകായിക പരിപാടികളും ഓണ സംഗമത്തിന്റെ ഭാഗമായി നടത്തുകയുണ്ടായി.

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ സെയിൻ കൊയിലാണ്ടി, ജസീർ കാപ്പാട് എന്നിവർ ഓണാശംസകൾ അർപ്പിച്ചു സംസാരിച്ചു. മറ്റ് ഭാരവാഹികളായ ജബ്ബാർ കുട്ടീസ്, ഹരീഷ് പി. കെ, രാകേഷ് പൗർണ്ണമി, ലേഡീസ് വിങ് കൺവീനർ ആബിദ ഹനീഫ്, ജോയിന്റ് കൺവീനർ അരുണിമ രാകേഷ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ലേഡീസ് വിങ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top