ദോഹ> ഖത്തറിലെ ഇന്ത്യൻ നഴ്സിംഗ് സംഘടന യുണീഖിന്റെ 2023- 2025 ടേമിലേക്കുള്ള പുതിയ നേതൃത്വം ചുമതലയേറ്റു. അൽതുമാമയിലെ ഐ ഐ സി സി കാഞ്ചാനി ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ ഫാർമസി അസോസിയേഷൻ പ്രധിനിധി അഷ്‌റഫ് വെൽ കെയർ, കെഎംസിസി പ്രസിഡന്റ് ഡോക്ടർ സമദ്, ഇൻകാസ് പ്രസിഡന്റ് ഹൈദർ ചുങ്കത്തറ,ഡോക്ടർ അൻവർ ഐഡിസി, ഹുസൈൻ ഇന്ത്യൻ ഫിസിയോതെറാപ്പി ഫോറം, സംസ്കൃതി പ്രതിനിധി സുനിൽ, ഐ സി ബി ഫ് സെക്രട്ടറി ബോബൻ വർക്കി, കേരള പ്രവാസി വെൽഫയർ ബോർഡ് ഡയറക്ടർ സുധീർ തുടങ്ങി വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത പരിപാടിയിൽ പ്രസിഡന്റ് ലുത്ഫി കലമ്പൻ, സെക്രട്ടറി ബിന്ദു ലിൻസൺ, ട്രഷറർ ദിലീഷ് ഭാർഗവൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി ചുമതല എറ്റെടുത്തു.
മുഖ്യാതിഥികൾ ആയി ഐബിപിസി പ്രസിഡന്റ് ജാഫർ സാദിക്ക്, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐസിസി പ്രസിഡന്റ് എ പി മണികണ്ഠൻ, ഐഎസ് സി സെക്രട്ടറി നിഹാദ് അലി എന്നിവർ പങ്കെടുത്തു.
ഖത്തറിലെ ഇന്ത്യൻ കമ്മ്യൂണിറ്റി യുടെ ക്ഷേമത്തിനായി ഒരേ മനസോടെ ചേർന്ന് പ്രവർത്തിക്കാനും , നഴ്സിംഗ് കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനായും, നഴ്സിംഗ് എന്ന പ്രൊഫഷന്റെ പവിത്രതയും അഭിമാനവും കാത്തു സൂക്ഷിച്ചു കൊണ്ട് ഇന്ത്യയുടെ മതേതര മൂല്യങ്ങൾ മുറുകെപിടിച്ചും, ഉറച്ച നിലപാടുകളുമായി യുണീഖ് എന്നും മുന്നിൽ ഉണ്ടാകുമെന്നും പ്രസിഡന്റ് ലുത്ഫി കലമ്പൻ പറഞ്ഞു.
ഖത്തറിലെ സർക്കാർ , അർദ്ധ സർക്കാർ, മിലിട്ടറി, സ്വകാര്യ മേഖല, ഇൻഡസ്ട്രിയൽ തുടങ്ങി വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ നിന്നുള്ള നാല്പത് അംഗ യൂണിക് എക്സിക്യൂട്ടീവ്സിനെ പരിപാടിയിൽ പരിചയപ്പെടുത്തി, മുൻ പ്രസിഡന്റ് മിനി സിബി, സെക്രട്ടറി സാബിദ്, ട്രഷറർ അമീർ എന്നിവർക്കുള്ള ഉപഹാരം വിശിഷ്ടാഥിതികൾ കൈമാറി, പങ്കെടുത്ത എല്ലാവർക്കും ട്രഷറർ ദിലീഷ് നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..