16 April Tuesday

ഹയ്യാ കാര്‍ഡ് പ്രവേശനം അവസാനിച്ചു; സന്ദര്‍ശകര്‍ക്ക് ഖത്തറിലേക്ക് ഇനി വിസ ഓണ്‍ അറൈവല്‍

അനസ് യാസിന്‍Updated: Saturday Dec 24, 2022

മനാമ> ഫിഫ ലോകകപ്പിന്റെ ഭാ ഏര്‍പ്പെടുത്തിയിരുന്ന ഹയ്യ കാര്‍ഡ് പ്രവേശന നിബന്ധനകള്‍ ഖത്തര്‍ അവസാനിപ്പിച്ചു. ഇതിനു  പകരമായി വിസ-ഓണ്‍-അറൈവല്‍ ഖത്തര്‍ പുനഃസ്ഥാപിച്ചു. ഇന്ത്യ ഉള്‍പ്പെടെ 95 രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ ഓണ്‍ അറൈവല്‍ ലഭിക്കും. നിബന്ധനകള്‍ക്കു വിധേയമായിട്ടായിരിക്കും വിസ ഓണ്‍ അറൈവല്‍. ഖത്തറില്‍ പരമാവധി 30 ദിവസം വരെ താമസിക്കാം. ഖത്തറില്‍ താമസിക്കുന്ന കാലത്തേക്ക് 'ഡിസ്‌കവര്‍ ഖത്തര്‍' വെബ്‌സൈറ്റ് വഴി ഹോട്ടല്‍ റിസര്‍വേഷനും സാധുവായ മടക്ക യാത്രാ ടിക്കറ്റും ഉണ്ടായിരിക്കണം.

കൂടാതെ, സന്ദര്‍ശകരുടെ പാസ്‌പോര്‍ട്ടിന് കുറഞ്ഞത് ആറു മാസം കാലാവധി വേണം. ഡിസ്‌കവര്‍ ഖത്തര്‍ വഴിയല്ലാത്ത ഹോട്ടല്‍ റിസര്‍വേഷന്‍ അംഗീകരിക്കില്ല. തെരഞ്ഞെടുത്ത് 149 പ്രൊഫഷനുകള്‍ക്കാണ് നേരത്തെ ഖത്തര്‍ വിസ ഓണ്‍ അറൈവല്‍ നല്‍കിയിരുന്നത്. നൂറ് ഖത്തരി റിയാല്‍ (ഏതാണ്ട് 2,269 രൂപ)യായിരുന്നു വിസ ഫീസായി ഇടാക്കിയിരുന്നത്. ഖത്തറിന്റെ അയല്‍രാജ്യങ്ങളായ ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് കുറഞ്ഞത് ആറ് മാസത്തെ സാധുതയുള്ള പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ ഖത്തറിI വിസയില്ലാതെ പ്രവേശിക്കാം.

ലോകകപ്പ് ഫുട്‌ബോള്‍ വേളയില്‍ ഹയ്യാ കാര്‍ഡിലായിരുന്നു പ്രവേശനം. ഹയ്യാ കാര്‍ഡില്ലാത്ത ഗള്‍ഫ് പ്രവാസികള്‍ക്ക് പ്രൊഫഷന്റെ അടിസ്ഥാനത്തില്‍ വിസ ഓണ്‍ അറൈവലും അനുവദിച്ചു. ഹയ്യാ കാര്‍ഡില്‍ വെള്ളിയാഴ്ചയായിരുന്നു അവസാന പ്രവേശനം. ഇവര്‍ക്ക് ജനുവരി 23 വരെ ഖത്തറില്‍ കഴിയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top