25 April Thursday

ദുർഗാദാസിനെതിരെ നടപടി; മലയാളം മിഷൻ കോ ഓർഡിനേറ്റർ സ്ഥാനത്തു നിന്നും നീക്കി

കെ എൽ ഗോപിUpdated: Friday May 6, 2022

ദുർഗാദാസ്‌

ദുബായ് > നഴ്സുമാരുടെ റിക്രൂട്ട്മെന്‍റുമായി ബന്ധപ്പെട്ട് വ്യാജ- വിദ്വേഷ പ്രചരണം നടത്തിയ മലയാളം മിഷൻ ഖത്തർ ചാപ്റ്റർ കോഡിനേറ്റർ ദുർഗാദാസിനെ തൽ സ്ഥാനത്തു നിന്നും  മലയാളം മിഷൻ നീക്കം ചെയ്തു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കയാണ്‌  നടപടിയെടുത്തത്‌.

തൊഴിൽ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന ഒരു വിഭാഗം സ്ത്രീകളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുന്നതാണ് ദുൾഗാദാസിന്റെ പരാമർശം. ഭാഷയും സാഹോദര്യവും കുഞ്ഞുങ്ങൾക്ക് പകർന്നുകൊടുക്കുന്ന സേവനം ചെയ്യുന്ന ഒരാളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്ത പരാമർശമാണുണ്ടായത്‌. ഖത്തർ കോ ഓർഡിനേറ്റർ എന്ന നിലയിലുള്ള എല്ലാ ചുമതലകളിൽ നിന്നും ദുർഗാദാസിനെ അടിയന്തിരമായി നീക്കം ചെയ്യുന്നതായും മലയാളം മിഷൻ അറിയിച്ചു.

 ഗള്‍ഫിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത് തീവ്രവാദികള്‍ക്ക് ലൈംഗികസേവയ്ക്ക് വേണ്ടിയാണ്' എന്നായിരുന്നു തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാസമ്മേളനത്തിൽ ദുർഗാദാസ് പ്രസംഗിച്ചത്‌. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തറിൽ ദുർഗാദാസ് ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും അയാളെ പുറത്താക്കി. ദോഹയിലെ  കൺസ്ട്രക്ഷൻ കമ്പനിയിലാണ് ജോലി ചെയ്‌തിരുന്നത്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top