25 March Saturday

പുനലൂർ സ്വദേശി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു

വെബ് ഡെസ്‌ക്‌Updated: Sunday Jan 29, 2023

റിയാദ്> ഹൃദയാഘാതത്തെ തുടർന്ന്  കൊല്ലം പുനലൂർ സ്വദേശി ബിജു വിദ്യാധരൻ (45) റിയാദിൽ മരണമടഞ്ഞു. ഒരു വർഷം മുമ്പാണ് സുലൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലിക്കായി  ബിജു എത്തിയത്. കഴിഞ്ഞ ദിവസം ജോലി ചെയ്തുകൊണ്ടിരിക്കെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കമ്പനി അധികൃതർ അൽ ഇമാൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു ദിവസം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകുന്നു. കൊല്ലം പുനലൂർ ബിജു വിലാസത്തിൽ പരേതനായ വിദ്യാധരന്റെ മകനാണ്. അമ്മ വിജയമ്മ, ഒരു മകൾ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top