19 December Friday

നബിദിനം: ഒമാനിൽ പൊതു അവധി 28 ന്

വെബ് ഡെസ്‌ക്‌Updated: Sunday Sep 17, 2023

മസ്കറ്റ് > നബി ദിനം പ്രമാണിച്ച് സെപ്റ്റംബർ 28 വ്യാഴാഴ്ച രാജ്യത്ത് പൊതു അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു. സർക്കാർ - സ്വകാര്യ മേഖലകളിൽ അവധി ബാധകമായിരിക്കും. വരാന്ത്യ ദിനം ഉൾപ്പടെ മൂന്ന് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക.

ഖരീഫ് സീസൺ അവസാന ദിനങ്ങളിലേക്ക് കടക്കുമ്പോൾ മൂന്ന് ദിവസ അവധി ലഭിക്കുന്നത് ടൂറിസത്തിനും ​ഗുണകരമാകും. സെപ്റ്റംബർ 21നാണ് ഔദ്യോഗികമായി ഖരീഫ് സീസൺ അവസാനിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top