ബെർലിൻ > ഡൽഹി കലാപത്തിൽ കൊല്ലപ്പെട്ട ആളുകൾക്ക് ആദരാജ്ഞലി അർപ്പിച്ചും കലാപത്തിന് ഒത്താശ ചെയ്യുന്ന കേന്ദ്രത്തെ എതിർത്തും യൂറോപ്പിലെ വിവിധ നഗരങ്ങളിൽ ഇന്ത്യൻ സമൂഹം ഒത്തുചേർന്നു. വിദ്യാർഥികളും ഉദ്യോഗാർത്ഥികളും കുടുംബങ്ങളും അടക്കം ആയിരക്കണക്കിന് പേരാണ് ശനിയാഴ്ച നടന്ന പ്രതിഷേധപ്രകടനങ്ങളിലും യോഗങ്ങളിലും അണിചേർന്നത്.
ബെർലിൻ, ബ്രസ്സൽസ്, ഡബ്ലിൻ, ലണ്ടൻ, പാരീസ്, സ്റ്റോക്ക്ഹോം, ഹെൽസിങ്കി തുടങ്ങിയ തലസ്ഥാന നഗരങ്ങളിലും മ്യുണിക്ക്, ഫ്രാങ്ക്ഫുർട്ട് , ഹാംബുർഗ്, കൊളോൺ തുടങ്ങി മറ്റു പ്രധാനപ്പെട്ട നഗരങ്ങളിലും പ്രതിഷേധം അരങ്ങേറി. പല നഗരങ്ങളിലും പ്രാദേശിക ജനതയും പ്രതിഷേധത്തിൽ പങ്ക്ചേർന്നു.
പ്രതിഷേധയോഗങ്ങളിൽ പങ്കെടുത്തത്തവർ ഡൽഹി കലാപത്തെ അപലപിക്കുകയും സർക്കാർ പോലീസ് സംവിധാനങ്ങളുടെ നിഷ്ക്രിയത്വത്തെ ചോദ്യം ചെയ്യുകയും ചെയ്തു. മിക്ക ഇടങ്ങളിലും സിഎഎ,എൻ ആർ സി എന്നിവയുടെ ഭരണഘടനാ വിരുദ്ധതയും പോലീസ് നാരായാട്ടിനെ പറ്റിയുള്ള ലഘുലേഖയും വിതരണം ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..