25 April Thursday

നൈപുണ്യ നവീകരണം അനിവാര്യം- പ്രൊഫഷണൽ ഫോറം സെമിനാർ

വെബ് ഡെസ്‌ക്‌Updated: Monday Nov 7, 2022

ദമ്മാം> സൗദി  കിഴക്കൻ പ്രവിശ്യയിലെ  പ്രൊഫഷണലുകൾക്ക് വേണ്ടി പ്രോഗ്രസീവ് പ്രൊഫഷണൽ ഫോറം സംഘടിപ്പിച്ച വെബിനാർ ശ്രദ്ധേയമായി. "നിർമിത ബുദ്ധി രംഗത്തെ വളർച്ചയിലൂടെ വരുന്ന മാറ്റങ്ങളെ അവഗണിക്കാനാവില്ല. ഈ മാറ്റം ഉൾകൊണ്ടുകൊണ്ടും നൈപുണ്യ നവീകരണത്തിലൂടെയും നിലനിൽപ്പും മുന്നേറ്റവും ഉറപ്പാക്കണം' - വെബിനാറിൽ മുഖ്യ പ്രഭാഷണം നടത്തിയ നാഷണൽ യൂണിവേഴ്സിറ്റി ഒഫ് സിംഗപ്പൂരിലെ പ്രൊഫസർ ഡോ: പ്രഹ്ലാദ് വടക്കേപ്പാട്ട് അഭിപ്രായപ്പെട്ടു.

നിർമ്മിത ബുദ്ധി മേഖലയിലെ വളർച്ച മൂലം നിലവിലുള്ള 85 ലക്ഷം ജോലികൾ നഷ്ടപ്പെടുകയും അതേസമയം ഈ സാങ്കേതിക വിദ്യയുടെ വളർച്ച മൂലം  97 ലക്ഷം ജോലികൾ പുതിയതായി രൂപപ്പെടുവാനുള്ള സാധ്യതയും ഉണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം ടെക്നോപാർക്ക് സ്ഥാപക സിഇഒ (CEO) ജി.വിജയരാഘവൻ , പെട്രോളിയം എൻജിനീയറിങ്  വിദഗ്ദൻ സുരേഷ് ജേക്കബ്, നെതർലൻഡ്സ് ൽ ഉള്ള യൂണിവേഴ്സറ്റി ഓഫ് ഗ്രോണിംങ്ങനിലെ പ്രൊഫസർ അബ്ദുൽ  എറുംബാൻ, ആമസോണിലെ മുതിർന്ന സോഫ്റ്റ് വെയർ എൻജിനീയർ ആയ സിറാജുൽ മുനീർ എന്നിവരും വെബിനാറിൽ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് നടന്ന ചോദ്യോത്തര വേളയിൽ സദസ്സിൽ നിന്ന് ഉയർന്നു വന്ന ചോദ്യങ്ങൾക്കും സംശയങ്ങൾക്കും പാനലിസ്റ്റ്കൾ മറുപടി നൽകി .

ലോക കേരള സഭാ അംഗം സുനിൽ മുഹമ്മദ് സ്വാഗതം പറഞ്ഞു,  ലോക കേരള സഭാ അംഗവും PPF ചെയർമാനും ആയ ആൽബിൻ ജോസഫ് മോഡറേറ്റർ ആയിരുന്നു. PPF കൺവീനർ നൗഷാദ് അകോലത്ത് നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top