25 April Thursday

കോവിഡ് ബാധിച്ച് മരിച്ച പ്രവാസി കുടുംബങ്ങൾക്ക് നഷ്ടപരിഹാരം വേണം: പ്രവാസി ലീഗൽ സെൽ ഡൽഹി ഹൈക്കോടതിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 11, 2021


 കുവൈറ്റ്> കോവിഡ് ബാധിച്ച് മരിച്ച  പ്രവാസികളുടെ  കുടുംബങ്ങൾക്ക്  നഷ്ടപരിഹാരം നൽകണ മെന്നാവശ്യപ്പെട്ട് പ്രവാസി    ലീഗൽ സെൽ, ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഗ്ലോബൽ  പ്രസിഡണ്ട് അഡ്വ. ജോസ് അബ്രഹാമാണ് പ്രവാസി ലീഗൽ സെല്ലിനായി  ഹർജി  സമർപ്പിച്ചത്.
കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ  ധനസഹായം നൽകുക,കോവിഡ്  മൂലം വിദേശത്ത് മരിച്ച  ഇന്ത്യൻ പ്രവാസികളുടെ കണക്കുകൾ കൃത്യമായി ശേഖരിക്കാൻ വിദേശത്തുള്ള  ഇന്ത്യൻ നയതന്ത്ര മിഷനുകൾക്ക്  നിർദ്ദേശം നൽകുക,കോവിഡ് മൂലം വിദേശത്ത് മാതാപിതാക്കൾ മരിച്ച  പ്രവാസികളുടെഇന്ത്യക്കാരായ  കുട്ടികൾക്ക് പി എം കെയർ ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം നൽകുക എന്നീ വിഷയങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിട്ടുള്ളത്.

കോവിഡ് ബാധിച്ച് മരിച്ച  പ്രവാസികളുടെ കുടുംബങ്ങൾക്ക് കൂടി നഷ്ടപരിഹാര ആനുകൂല്യങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോരിറ്റി അധ്യക്ഷൻ കൂടിയായ പ്രധാനമന്ത്രി, മെംബർ സെക്രട്ടറി എന്നിവർക്ക്  പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡണ്ട്  അഡ്വ. ജോസ് അബ്രഹാം, ഗ്ലോബൽ വക്താവ് ബാബു ഫ്രാൻസീസ് എന്നിവർ ചേർന്ന് നിവേദനം സമർപ്പിച്ചിരുന്നു.

സുപ്രീം കോടതി ആദ്യം അനുവദിച്ച സമയപരിധി തീർന്നിട്ടും  പ്രവാസികൾക്ക് അനുകൂലമായ നിലപാട് ബന്ധപ്പെട്ട  അധികാരികളിൽ ലഭിച്ചില്ല. വിദേശത്ത് മരണപ്പെട്ട പ്രവാസികളുടെ കണക്കിൽ വ്യക്തതയില്ലെന്നാണ്‌ പാർലമെൻറിൽ ചോദ്യത്തിന്‌ മറുപടിയായി നൽകിയതും.
ഈ സാഹചര്യത്തിലുമാണ് പ്രവാസി ലീഗൽ സെൽ ഇപ്പോൾ ഡൽഹി ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top