27 April Saturday

കൊല്ലം ജില്ലാ പ്രവാസി സമാജം വനിതാ വേദി പുനസംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday May 4, 2023

കുവൈത്ത് സിറ്റി >- കുവൈത്തിലെ കൊല്ലം ജില്ലാ നിവാസികളുടെ കൂട്ടായ്‌മയായ കൊല്ലം ജില്ലാ പ്രവാസി സമാജം വനിതാ വേദി പുനസംഘടിപ്പിച്ചു.  രഞ്ജന ബിനിലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിന് റിനി ബിനോയ് സ്വഗതം ആശംസിച്ചു. രാജിമോൾ സുജിത് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് അലക്‌സ് മാത്യു, ജനറൽ സെക്രട്ടറി ബിനിൽ റ്റി ഡി, രക്ഷാധികാരി സലിം രാജ് എന്നിവർ ആശംസകളർപ്പിച്ചു. മിനി ഗീവർഗ്ഗീസ് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി രഞ്ജന ബിനിൽ (ചെയർപേഴ്‌സൺ), റിനി ബിനോയ് (സെക്രട്ടറി), ഗിരിജ അജയ്(ട്രഷറർ), എക്‌സിക്യൂട്ടീവ് അംഗങ്ങളായി മിനി ഗീവർഗ്ഗീസ്, രാജിമോൾ സുജിത്, മഞ്ജു ഷാജി, രഹനാ നൈസാം, ലിറ്റി അലക്‌സാണ്ടർ, ഷിനി സന്ദീപ് എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top