08 December Friday

കേരളീയ സമാജത്തില്‍ ഒരുമയുടെ ഓണക്കാഴ്ചയൊരുക്കി ബഹ്‌റൈന്‍ പ്രതിഭ

വെബ് ഡെസ്‌ക്‌Updated: Monday Aug 21, 2023
മനാമ > ബഹ്‌റൈന്‍ കേരളീയ സമാജം 'ശ്രാവണം' ഓണാഘോഷ അരങ്ങില്‍ ഒരുമയുടെ വര്‍ണക്കാഴ്ചയൊരുക്കി ബഹ്‌റൈന്‍ പ്രതിഭ. നമ്മുടെ നാട് സാംശീകരിച്ച മതേതരത്വത്തിന്റെ ഉറവകളെ വറ്റിച്ച് കളയരുതെന്ന സന്ദേശവുമായെത്തിയ 'ഒരുമയുടെ ഓണം' കലാ സന്ധ്യ സദസിന് ആഘോഷ വിരുന്നായി. 
 
സമാജത്തിന്റെ ഒരു മാസം നീളുന്ന ഓണാഘോഷ പരിപാടിയായ ശ്രാവണത്തില്‍ പ്രതിഭയിലെ സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങിയ കലാ പ്രതിഭകളാണ് മനോഹരമായ കലാപരിപാടികള്‍ അരങ്ങിലെത്തിച്ചത്. നാടകം. ഓണക്കളി, പൂരക്കളി. സിനിമാറ്റിക് ഡാന്‍സ്, സാരംഗിശശിധരന്‍,ശ്രീനീഷ് ശ്രീനിവാസന്‍, അശ്വതി എന്നിവര്‍ കോറിയോഗ്രാഫി ചെയ്ത വിവിധയിനം നൃത്തങ്ങള്‍,  സംഗീത നൃത്ത ശില്പം, പ്രതിഭ സ്വരലയയുടെ ഗാനമേള എന്നിവ അരങ്ങേറി.
 
പ്രതിഭ ഭാരവാഹികളും സമാജം ഭാരവാഹികളും ചേര്‍ന്ന ഒത്തു ചേരലോടെയാണ് ഔദ്യോഗിക പരിപാടിക്ക് തുടക്കം കുറിച്ചത്. കേരളീയ സമാജം സെക്രട്ടറി വര്‍ഗീസ് കാരക്കല്‍  സംസാരിച്ചു.  പ്രതിഭയും സമാജവും ചേര്‍ന്ന് പരിപാടികള്‍ നടത്തുന്നതില്‍ അദ്ദേഹം അതീവ സന്തോഷം പ്രകടിപ്പിച്ചു. 
 
'ഒരുമയുടെ ഓണം ' പരിപാടിയുടെ മെയിന്‍ സ്‌പോണ്‍സറായ മെഗമാര്‍ട്ടിനുള്ള ഉപഹാരം പ്രതിഭ പ്രസിഡന്റ് അഡ്വ: ജോയ് വെട്ടിയാടന്‍ മെഗാമാര്‍ട്ട് മാര്‍ക്കറ്റിങ് കോഡിനേറ്റര്‍ വിഘ്‌നേഷിന് കൈമാറി. ചടങ്ങില്‍ ബഹ്‌റൈന്‍ പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതവും കണ്‍വീനര്‍ പ്രജില്‍ മണിയൂര്‍ നന്ദിയും പറഞ്ഞു.
 
 
 
 

 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top