08 May Wednesday

പ്രതിഭ 'വേനല്‍ത്തുമ്പികള്‍ 2023' സംഘാടകസമിതിയായി

വെബ് ഡെസ്‌ക്‌Updated: Friday Jun 9, 2023

മനാമ > ബഹ്‌റൈന്‍ പ്രതിഭ ബാലവേദി സംഘടിപ്പിക്കുന്ന കുട്ടികള്‍ക്കായുള്ള വേനലവധി ക്യാമ്പ് 'വേനല്‍ത്തുമ്പികള്‍ 2023' ന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ജൂലൈ 7 മുതല്‍ ആഗസ്ത് 4 വരെയാണ് ക്യാമ്പ്. കേരളത്തില്‍ നിന്നുള്ള കുട്ടികള്‍ക്കായുള്ള പ്രഗത്ഭ പരിശീലകന്‍ പങ്കെടുക്കും. 

 
പ്രതിഭ ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി ഉദ്ഘാടനം ചെയ്തു. പ്രതിഭ പ്രസിഡണ്ട് അഡ്വ: ജോയ് വെട്ടിയാടന്‍ അധ്യക്ഷനായി. പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത് , രക്ഷാധികാരി സമിതി അംഗങ്ങളായ സിവി നാരായണന്‍, എന്‍കെ വീരമണി , കലാവിഭാഗം സെക്രട്ടറി അനഘ രാജീവന്‍ എന്നിവര്‍ സംസാരിച്ചു. ബാലവേദി സെക്രട്ടറി അഥീന പ്രദീപ് സ്വാഗതം പറഞ്ഞു.
 
ക്യാമ്പിന് ബിനു കരുണാകരന്‍ കണ്‍വീനറായ നൂറ്റൊന്ന് അംഗ സംഘാടക സമിതി നേതൃത്വം നല്‍കും. സംഘാടക സമിതിയുടെ ജോയിന്റ് കണ്‍വീനര്‍മാരായി ഷീജ വീരമണി, രാജേഷ് അട്ടാച്ചേര. മറ്റു ഭാരവാഹികള്‍: രജിസ്‌ട്രേഷന്‍: അനഘ രാജീവന്‍, പ്രദീപന്‍. ഗതാഗതം: മുരളീകൃഷ്ണന്‍, ജയേഷ് വികെ. ഭക്ഷണം: ഗിരീഷ് കല്ലേരി, കണ്ണന്‍ മുഹറഖ്, യകുമാര്‍. ലോജിസ്റ്റിക്‌സ്: സുരേഷ് വയനാട്, ഗണേഷ് കൂറാറ. പ്രോപ്പര്‍ട്ടി: ജോണ്‍ പരുമല, ഹേന മുരളി. വേദി: പ്രജില്‍ മണിയൂര്‍.
 
വേനല്‍ത്തുമ്പി 2023ന്റെ വിജയത്തിനായി മുഴുവനാളുകളുടെയും സഹകരണം ബാലവേദി ഭാരവാഹികള്‍ തീര്‍ത്ഥ സതീഷും അഥീന പ്രദീപും അഭ്യര്‍ത്ഥിച്ചു.
 
 

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top