20 April Saturday

പ്രതിഭാ നാടക അവാര്‍ഡ്: അവസാന തീയതി സെപ്റ്റംബര്‍ 15

വെബ് ഡെസ്‌ക്‌Updated: Saturday Sep 11, 2021

മനാമ > ബഹ്‌റൈനിലെ പുരോഗമന സാംസ്‌കാരിക ജീവകാരുണ്യ സംഘടനയായ പ്രതിഭയുടെ പ്രഥമ നാടക അവാര്‍ഡിന് രചന അയക്കാനുള്ള അവസാന തീയതി 2021 സെപ്റ്റംബര്‍ 15 ന് അവസാനിക്കും. മികച്ച പ്രതികരണമാണ് നാടകരചയിതാക്കളില്‍ നിന്നും ലഭിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ അവാര്‍ഡ് പ്രഖ്യാപിക്കും. 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും ഫലകവും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ഉള്‍ക്കൊള്ളുന്ന ജൂറിയാണ് രചനകള്‍ തെരഞ്ഞെടുക്കുക. മലയാള നാടകങ്ങളാണ് പരിഗണിക്കുക. പുരോഗമനാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന, ഒരു മണിക്കൂര്‍ വരെ  അവതരണ ദൈര്‍ഘ്യം വരാവുന്നവയായിരിക്കണം രചനകള്‍. 2019 ജനുവരി ഒന്നിന് ശേഷമുള്ള പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ മൗലിക രചനകളായിരിക്കും പുരസ്‌കാരത്തിന് പരിഗണിക്കുക. നാടക രചനകള്‍ bpdramaawards@gmail.com എന്ന ഇ മെയില്‍ വിലാസത്തില്‍ പിഡിഎഫ് ആയി അയക്കണം.

നാടക രചനയില്‍ രചയിതാവിന്റെ പേരോ അതുമായി ബന്ധപ്പെട്ട സൂചനകളോ ഉണ്ടാകരുത്. രചയിതാവിന്റെ പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, ഇ മെയില്‍ എന്നിവ നാടക രചനയോടൊപ്പം അനുബന്ധമായി മാത്രമേ അയക്കാവൂവെന്നും ഭാരവാഹികള്‍ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top