13 July Sunday

പി പി എഫ് കുവൈറ്റ് വയനാട്ടിൽ നിർമിച്ച വീടിൻ്റെ താക്കോൽദാനം നിർവഹിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jun 6, 2022

കുവൈറ്റ്‌ സിറ്റി> കേരളത്തിലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി, വയനാട് ജില്ലയിൽ പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം (പി പി എഫ്) കുവൈറ്റ് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് വൈസ് ചെയർമാൻ  സി കെ ശശീന്ദ്രൻ നിർവ്വഹിച്ചു.

വൈത്തിരി താലൂക്കിൽ, കല്പറ്റ മുൻസിപ്പാലിറ്റിയിൽ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ്‌ വീട്‌ നിർമ്മിച്ചത്‌. ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ ശിവരാമൻ അധ്യക്ഷനായി. ചടങ്ങിൽ ബിന്ദു പുതിയ വീടിന്റെ താക്കോൽ ഏറ്റുവാങ്ങി.  പി പി എഫ് മുൻ പ്രസിഡന്റ് ഇടവത്തു രാജഗോപാൽ യോഗത്തിനു സ്വാഗതം പറഞ്ഞു. കൽപ്പറ്റ സോൺ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് യു. വേണുഗോപാലൻ, കല കുവൈറ്റ് മുൻ പ്രസിഡന്റ് ശ്രീ. പി ആർ. ബാബു, പൊതുപ്രവർത്തകൻ ശ്രീ. ഫിലിപ്പ് എന്നിവർ പങ്കെടുത്തു.  വീടിന്റെ നിർമ്മാണം നിയന്ത്രിച്ച പി പി എഫ് പ്രതിനിധി ശ്രീ. ഹരീഷ് യോഗത്തിനു നന്ദി പറഞ്ഞു.

പദ്ധതിയുമായി സഹകരിച്ച ജില്ലാ കളക്‌ടർ, മന്ത്രി എം വി ഗോവിന്ദൻ, സി കെ ശശീന്ദ്രൻ,   കൽപ്പറ്റ മുൻസിപ്പാലിറ്റി അധികാരികൾ, കൽപ്പറ്റ സോൺ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, സഹായം നൽകിയ പി പി എഫ് അംഗങ്ങൾ, യോഗത്തിൽ പങ്കെടുത്ത പി പി എഫ് ന്റെയും കലയുടെയും കുടുംബാംഗങ്ങൾ  എന്നിവർക്ക് പി പി എഫ് കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മറ്റി  നന്ദി അറിയിച്ചു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top