08 May Wednesday

പി പി എഫ് കുവൈറ്റ് വൈത്തിരിയിൽ നിർമിച്ച വീടിന്റെ താക്കോൽദാനം 14 ന്

വെബ് ഡെസ്‌ക്‌Updated: Thursday May 12, 2022

കുവൈറ്റ്‌ സിറ്റി> കേരളത്തിലെ പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വേണ്ടി പ്രോഗ്രസ്സിവ് പ്രൊഫഷണൽ ഫോറം (പി പി എഫ്) കുവൈറ്റ്‌ വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം മെയ് 14 കായിക ക്ഷേമമന്ത്രി  വി അബ്ദുൾ റഹ്‌മാൻ നിർവഹിക്കും.   ഉച്ചക്ക് രണ്ടിന്‌  നടക്കുന്ന ചടങ്ങിൽ  സി കെ ശശീന്ദ്രൻ അധ്യക്ഷനാകും.

ജനപ്രധിനിധികൾ,  കൽപ്പറ്റ സോൺ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറി നിതിൻ, നിർമ്മാണം നിയന്ത്രിച്ച പി പി എഫ് പ്രതിനിധി ഹരീഷ്,  പി പി എഫ് മുൻ പ്രസിഡന്റ് ഇടവത്തു രാജഗോപാൽ, കല കുവൈറ്റ് പ്രസിഡന്റ് പി . ബി സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് പി പി എഫ് കുവൈറ്റ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ ജനറൽ സെക്രട്ടറി ഷേർളി ശശിരാജൻ എന്നിവർ അറിയിച്ചു.

2018 ലെ മഹാ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ബിന്ദുവിനാണ്‌ വീട്‌ നൽകുന്നത്‌.  ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി, കൽപ്പറ്റ മുൻസിപ്പാലിറ്റിയാണ് നിർദ്ദേശ്ശിച്ചത്. ജില്ലാ കളക്ടറുടെയും മുൻ എം എൽ എ ശശീന്ദ്രന്റെയും ശ്രമഫലമായി സംസ്ഥാനസർക്കാർ അനുവദിച്ച ആറുലക്ഷം രൂപ നൽകി വാങ്ങിയ പുതിയ സ്ഥാലത്താണ് വീട് പണിതത്.  വയനാട് ജില്ലയിലെ  കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ ആസ്‌ഥാനമായി പ്രവർത്തിച്ചു വരുന്ന കൽപ്പറ്റ സോൺ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top