25 April Thursday

വിമാനയാത്രക്കാർക്ക്‌ പിപിഇ കിറ്റ് തീരുമാനം സ്വാഗതാർഹം : കേളി

വെബ് ഡെസ്‌ക്‌Updated: Thursday Jun 25, 2020


റിയാദ് > തിരിച്ചു പോകുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് പകരം പിപിഇ  കിറ്റുകൾ ഏർപ്പെടുത്താനുള്ള കേരള സർക്കാരിന്റെ തീരുമാനം സർവാത്മനാ സ്വാഗതം ചെയ്യുന്നതായി റിയാദ് കേളി കലാസാംസ്കാരിക വേദി.

യാത്ര വേളകളിൽ രോഗമുള്ളവരും ഇല്ലാത്തവരും ഇടകലരുന്നത് മൂലം രോഗമില്ലാത്തവരിലേക്കുള്ള വൈറസ് വ്യാപനം തടയണമെന്നുള്ള  ഉദ്ദേശത്തിലാണ്  കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് സർക്കാർ നിർബന്ധമാക്കിയത്. സർക്കാർ കൈക്കൊണ്ട ഈ തീരുമാനത്തിനെതിരെ വളരെ വ്യാപകമായ നുണപ്രചാരണങ്ങളും അപവാദങ്ങളും അഴിച്ചുവിടാനാണ് പ്രതിപക്ഷ കക്ഷികളും അവരെ പിന്തുണക്കുന്നവർ സോഷ്യൽ മീഡിയയിലൂടെയും ശ്രമിച്ചുകൊണ്ടിരുന്നത്.

സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കം വെക്കുന്ന പ്രവർത്തനങ്ങളാണ് കേരളത്തിലെ പ്രതിപക്ഷ കക്ഷികൾ തുടക്കം മുതൽ സ്വീകരിച്ചു കൊണ്ടിരുന്നത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും വരുന്നവരെ യാതൊരു നിയന്ത്രണവുമില്ലാതെ കേരളത്തിൽ പ്രവേശിപ്പിക്കുക, മറ്റുള്ളവരുടെ സുരക്ഷയെകരുതി ഒരുക്കിയ ക്വാറന്റയിൻ രീതികൾ മാറ്റുക തുടങ്ങി നിരവധി ആവശ്യങ്ങളാണ് അവർ ഉന്നയിച്ചത്. ജനങ്ങളുടെ സുരക്ഷയെ തീർത്തും  അവഗണിച്ച് കേരളത്തിലെ അവസ്ഥ ഇന്ത്യയിലെ മറ്റ് കോവിഡ് ബാധിത  സംസ്ഥാനങ്ങളിലേതിന് തുല്യമാക്കി അത് ഗവർമെന്റിന്റെ കെടുകാര്യസ്ഥതയായി ചിത്രീകരിച്ച് തദ്ദേശ തിരഞ്ഞെടുപ്പിൽ  നേട്ടം കൊയ്യാമെന്ന ഗൂഢലക്ഷ്യമായിരുന്നു പ്രതിപക്ഷത്തിന്റേത്.  സർക്കാരിനെതിരെയുള്ള ഇത്തരം  എല്ലാ പ്രചരണങ്ങളുടെയും മുന ഒടിച്ചു കൊണ്ട് ഈ സർക്കാർ എന്നും പ്രവാസികൾക്ക് ഒപ്പം ആണെന്ന കരുതൽ ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഇത്തരം നടപടി എന്ന് കേളി സെക്രട്ടറിയേറ്റ് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

കേരളസർക്കാർ കൈക്കൊണ്ട ഇത്തരം തീരുമാനം ഉള്ളപ്പോൾ തന്നെ ഇന്ത്യയിലേക്ക് തിരിച്ചു പോകാൻ ആവശ്യമായ വിമാന സൗകര്യം കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിട്ടില്ല എന്നത് ദുഃഖകരമായ വസ്തുതയാണ്. പ്രവാസികൾക്ക് മതിയായ യാത്രാസൗകര്യം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ ഉടൻ നടപടി സ്വീകരിക്കണമെന്നും കേളി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top