17 December Wednesday

ബഷീർ മുളിവയലിന്റെ കവിത സമാഹാരം പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 17, 2023

ദുബായ് > പ്രവാസി എഴുത്തുകാരൻ ബഷീർ മുളിവയലിന്റെ കവിത സമാഹാരം 'ബിദൂനി' പ്രകാശനം ചെയ്തു. അൻവർ നഹ പ്രകാശന പരിപാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ഷാബു കിളിത്തട്ടിലാണ് പുസ്തകം പ്രകാശനം ചെയ്തത്. സാംസ്കാരിക പ്രവർത്തകൻ ബഷീർ തിക്കോടിയുടെ അദ്ധ്യക്ഷതയിൽ ദുബായ് ഗർഹൂദിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ഇ കെ ദിനേശൻ പുസ്തകപരിചയം നടത്തി. കവി ഇസ്മായിൽമേലടി, നിസാർ ഇബ്രാഹിം, ഖമറുദ്ധീൻ ആമയം സജിന അബ്ദുള്ള, കുനിയിൽ കുഞ്ഞമ്മദ്, സി എച്ച് മുഹമ്മദ്‌, ദഹ ഉവൈസ് തുടങ്ങി സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ ആശംസകൾ നേർന്നു.  നവാസ് പുത്തൻ പള്ളി സ്വാഗതവും ധന്യ അജിത് നന്ദിയും പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top