20 April Saturday

ഈന്തപ്പന കൃഷി ഫോട്ടോഗ്രാഫി മത്സരവും, കവിതാ മത്സരവും

കെ എൽ ഗോപിUpdated: Monday Jul 4, 2022

അബുദാബി> ഈന്തപ്പന കൃഷിയെ അറബ് സാംസ്‌കാരിക ജീവിതവുമായി വിളക്കിച്ചേർക്കുന്ന ഖലീഫ ഇൻറർനാഷണൽ അവാർഡ് ഫോർ ഡേറ്റ് പാം ആൻഡ് അഗ്രികൾച്ചറൽ ഇന്നവേഷൻ ബോർഡ് ഈ വർഷത്തെ ഡേറ്റ് പാം ഇന്റർനാഷണൽ ഫോട്ടോഗ്രാഫി മത്സരത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.

ഈന്തപ്പന മരത്തോടുള്ള ആദരസൂചകമായി നടത്തുന്ന ഈ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കാൻ ലോകമെമ്പാടുമുള്ള പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരെയും ഫോട്ടോഗ്രാഫി പ്രേമികളെയുമാണ് ക്ഷണിക്കുന്നത്. പാരിസ്ഥിതിക പൈതൃകത്തെ പുനരുജ്ജീവിപ്പിക്കുന്നതിനൊപ്പം ഫോട്ടോഗ്രാഫർമാരുടെ ഓർമശക്തി വർധിപ്പിക്കുന്ന പ്രവർത്തനം കൂടി ഇതു വഴി ലക്ഷ്യമിടുന്നുണ്ട്. ഇതുകൂടാതെ "ഡേറ്റ് പാം ഇന്റർനാഷണൽ പോയട്രി" മത്സരത്തിനുള്ള അപേക്ഷകളും ക്ഷണിച്ചു. എല്ലാ അറബ് രാജ്യങ്ങളിൽ നിന്നുമുള്ള കവികൾ ഈ അന്താരാഷ്ട്ര മത്സരത്തിൽ പങ്കെടുക്കും.

പൈതൃകം, കൃഷി, ഭക്ഷണം, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ ഈന്തപ്പനയുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളുടെ അവബോധം സൃഷ്ടിക്കുന്നതോടൊപ്പം, ഈന്തപ്പന മരവുമായുള്ള മനുഷ്യബന്ധം ശക്തിപ്പെടുത്താൻ  ഈ പ്രവർത്തനം സഹായിക്കുമെന്ന് സംഘാടകർ കരുതുന്നു. ഡേറ്റ് പാം ഇന്റർനാഷണൽ ഫോട്ടോഗ്രാഫി മത്സരത്തിൽ പ്രധാനമായും ഈന്തപ്പന, ഈന്തപ്പന കരകൗശല വിഭാഗങ്ങൾ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളാണുള്ളത്,  "ഈന്തപ്പന ഇന്റർനാഷണൽ പോയട്രി" മത്സരത്തിൽ "എൽ ഫാസിഹ്" കവിതയും "നബതി" കവിതയും ഉൾപ്പെടുന്നു.

ഒന്നാം സ്ഥാനക്കാരന് AED15,000 വും, റണ്ണറപ്പിന് 10,000 ദിർഹവും, മൂന്നാം സ്ഥാനക്കാരന് 5,000 ദിർഹവും ലഭിക്കും. ജേതാക്കൾക്ക് പ്രശംസാപത്രവും ട്രോഫിയും ലഭിയ്ക്കും.  അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2022 ഡിസംബർ 31 ആണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top