18 April Thursday

സ്കൂൾ ബസ് മറികടന്നാൽ ആയിരം ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റും

കെ എൽ ഗോപിUpdated: Monday Aug 29, 2022

ദുബായ്> കുട്ടികളെ ഇറക്കാൻ റോഡരികിൽ സ്റ്റോപ്പ് ബോർഡുകളിട്ട് നിർത്തിയിരിക്കുന്ന ബസുകളെ മറികടന്നു പോകുന്ന അബുദാബി എമിറേറ്റിലെ ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും ഡ്രൈവിംഗ് ലൈസൻസിൽ 10 ബ്ലാക്ക് പോയിന്റും ലഭിക്കുമെന്ന് അബുദാബി പോലീസ് അറിയിച്ചു.

നിയമലംഘനം നടത്തുന്നവരെ ക്യാമറകളിലൂടെ നിരീക്ഷിക്കും എന്നും ഗതാഗത വകുപ്പ് അറിയിച്ചു. നിർദ്ദിഷ്ട മേഖലകളിലല്ലാതെ നിർത്തി കുട്ടികളെ ഇറക്കരുത് എന്ന് സ്കൂൾ ബസുകൾക്കും ഗതാഗത വകുപ്പ് നിർദ്ദേശം നൽകി. കുട്ടികളുടെ സുരക്ഷിത യാത്ര ഉറപ്പുവരുത്തുന്നതിനായി നടത്തിവരുന്ന ശ്രമങ്ങളുടെ ഭാഗമായി ഇതുമായി ബന്ധപ്പെട്ട ക്യാമ്പയിൻ അബുദാബി പോലീസ് ആരംഭിച്ചു. ആഗസ്റ്റ് 29 തിങ്കളാഴ്ച മുതലാണ് ഈ വർഷം ക്‌ളാസ്സുകൾ ആരംഭിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top