18 December Thursday

മനം നിറഞ്ഞ് പയ്യന്നൂർ സൗഹൃദവേദി ഓണാഘോഷം

വെബ് ഡെസ്‌ക്‌Updated: Monday Sep 11, 2023

അബുദാബി> പയ്യന്നൂർ സൗഹൃദവേദി  അബുദാബി ഘടകം  " ഓണം 2023 " എന്ന പേരിൽ സംഘടിപ്പിച്ച  ഓണാഘോഷം സംഘടനാ മികവുകൊണ്ടും വൈവിധ്യമാർന്ന പരിപാടികൾകൊണ്ടും  ശ്രദ്ധേയമായി. അബുദാബി ഇന്ത്യ സോഷ്യൽ  ആൻഡ്  കൾച്ചറൽ സെന്ററിൽ  സംഘടിപ്പിച്ച പരിപാടിയിൽ  നിരവധി പേർ പങ്കെടുത്തു. സൗഹൃദവേദി അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും  പയ്യന്നൂർ റസ്റ്റോറന്റ്   ഒരുക്കിയ  ഓണസദ്യയും ആഘോഷത്തിന് മാറ്റ് കൂട്ടി.  

അബുദാബി ഇന്ത്യ സോഷ്യൽ സെന്റർ  വൈസ് പ്രസിഡന്റ്  റജി  സി. ഉലഹന്നാൻ   ഓണാഘോഷ പരിപാടികൾ  ഉദ്‌ഘാടനം ചെയ്തു. പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം പ്രസിഡന്റ്   കെ. കെ ശ്രീവത്സൻ അധ്യക്ഷനായി. ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ.വി  മുഹമ്മദ് കുഞ്ഞി , അബുദാബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ കെ ബീരാൻ കുട്ടി,പയ്യന്നൂർ സൗഹൃദവേദി  ദുബായ് ഘടകം പ്രതിനിധി വി. പി. ശശികുമാർ  എന്നിവർ സംസാരിച്ചു.

പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം ഏർപ്പെടുത്തിയ  അഞ്ചാമത് പി.എസ് വി അച്ചീവ്‌മെന്റ് പുരസ്‌കാര ജേതാക്കളായ ശ്രീനന്ദ ശ്രീനിവാസൻ, ശബരീനാഥ് പ്രവീൺ എന്നിവർക്ക്   സൗഹൃദവേദി പ്രസിഡന്റ് കെ. കെ .ശ്രീവത്സൻ , ജനറൽ സെക്രട്ടറി രാജേഷ് കോടൂർ എന്നിവർ  പ്രശസ്തിപത്രവും സമ്മാനത്തുകയും നൽകി .  ഇന്ത്യയുടെ എഴുപത്തിയേഴാമത്‌  സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെയും   സൗഹൃദവേദിയുടെ ഇരുപത്തിയൊന്നാം വാർഷികാഘോഷത്തിന്റെയും ഭാഗമായ് സംഘടിപ്പിച്ച യു.എ ഇ തല ഉപന്യാസ മത്സര വിജയികളായ റഫീഖ് സക്കറിയ, ഹഫീസ് ഒറ്റകത്ത് ,സുമ വിപിൻ എന്നിവർക്ക്   ലോക കേരള സഭാംഗങ്ങളായ വി.പി.കൃഷ്ണകുമാർ , സലിം ചിറക്കൽ, അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ  സെന്റർ ട്രഷറർ ദിലീപ് മുണ്ടയാട്   എന്നിവർ സമ്മാനങ്ങൾ  വിതരണം ചെയ്തു.

 ആകാശപഠനത്തിന്  ജനകീയമുഖം നൽകിയ വെള്ളൂരിലെ കെ. ഗംഗാധരൻ  മാസ്റ്റർക്ക്  പയ്യന്നൂർ സൗഹൃദവേദിയുടെ  ആദരവ്  ലോക കേരള സഭാംഗം  അഡ്വക്കേറ്റ് അൻസാരി സൈനുദ്ധീൻ കൈമാറി. അബുദാബിയിലെ രജിസ്റ്റേർഡ്  അസോസിയേഷനുകളായ  ഇന്ത്യ സോഷ്യൽ സെന്റർ, അബുദാബി കേരള സോഷ്യൽ സെന്റർ എന്നിവയിലെ  ഈ പ്രവർത്തന വർഷക്കാലം ഭാരവാഹികളായ പയ്യന്നൂർ സ്വദേശികളായ  കെ.കെ   അനിൽ കുമാർ , ചിത്ര ശ്രീവത്സൻ എന്നിവരെ സൗഹൃദവേദി പ്രസിഡന്റ് കെ.കെ ശ്രീവത്സൻ, വൈസ് പ്രസിഡന്റ് ജ്യോതിഷ്‌ കുമാർ  എന്നിവർ ആദരിച്ചു. അഹല്യ ഹോസ്പ്പിറ്റലുമായി സഹകരിച്ച്‌ അംഗങ്ങൾക്ക് ഏർപ്പെടുത്തിയ പ്രവിലേജ് കാർഡ് വിതരണവും നടന്നു.

പയ്യന്നൂർ സൗഹൃദവേദി അബുദാബി ഘടകം  ജനറൽ സെക്രട്ടറി  രാജേഷ് കോടൂർ  സ്വാഗതവും  വൈസ് പ്രസിഡന്റ് ജ്യോതിഷ് കുമാർ നന്ദിയും പറഞ്ഞു.  ചിത്ര ശ്രീവത്സന്റെ  പ്രാർത്ഥനയോടെ ആരംഭിച്ച  പരിപാടികൾക്ക്  അബു ഷബീൽ   അവതാരകനായി . പയ്യന്നൂർ സൗഹൃദവേദി അബുദാബി  ഘടകം രക്ഷാധികാരി  വി.ടി.വി ദാമോദരൻ,  സൗഹൃദവേദി എക്സികുട്ടീവ് അംഗങ്ങളായ എം. അബ്ബാസ്, പി. എസ് . മുത്തലീബ്, രഞ്ജിത്ത് പൊതുവാൾ, സി. കെ രാജേഷ്, സന്ദീപ് വിശ്വനാഥൻ, ദിലീപ് കുമാർ,  യു. ദിനേശ് ബാബു, അജിൻ പോത്തേര,  അബ്ദുൾ ഗഫൂർ, ബി.ജ്യോതിലാൽ  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top