19 December Friday

പാസ്‌പോര്‍ട്ട് രഹിത യാത്ര സൗകര്യമൊരുക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം

വെബ് ഡെസ്‌ക്‌Updated: Wednesday Sep 20, 2023

ദുബായ്‌> പാസ്പോർട്ടില്ലാതെ യാത്രചെയ്യാനുള്ള സംവിധാനം ഒരുക്കി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ഈ വർഷം അവസാനമോടെ യാത്രക്കാർക്ക് ഈ സംവിധാനം ലഭ്യമാകുമെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി. സ്മാര്‍ട് ഗേറ്റുകള്‍ സ്ഥാപിച്ചായിരിക്കും പാസ്‌പോര്‍ട്ട് രഹിത യാത്ര സൗകര്യം നടപ്പിലാക്കുക.

ടെര്‍മിനല്‍ മൂന്ന് വഴി യാത്രചെയ്യുന്ന എമിറേറ്റ്സ് എയർലൈൻസ് യാത്രക്കാർക്കാണ് പാസ്പോർട്ടില്ലാതെ യാത്രചെയ്യാനുള്ള സംവിധാനം ആദ്യം ലഭ്യമാവുക. മുഖവും വിരലടയാളവുമാകും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കുക.

വിവിധ എയര്‍പോര്‍ട്ടുകള്‍ യാത്രക്കാരുടെ പൂര്‍ണ വിവരങ്ങള്‍ കൈമാറാന്‍ തയ്യാറായാല്‍ ഭാവിയില്‍ എമിഗ്രേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ ബിന്‍ സുറൂര്‍ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top