19 April Friday

കുവൈറ്റ്‌ പൽപക്‌ ഭാരവാഹികൾ

വെബ് ഡെസ്‌ക്‌Updated: Thursday Dec 30, 2021

പൽപക്‌ ഭാരവാഹികൾ


കുവൈറ്റ്‌> പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്റെ  2021 വർഷത്തെ വാർഷിക സമ്മേളനം മംഗഫിൽ തയ്യറാക്കിയ ജോഷി പീറ്റർ നഗറിൽ  നടന്നു. സമ്മേളനം.  പൽപക് രക്ഷാധികാരി പി.എൻ കുമാർ ഉദ്ഘാടനം ചെയ്‌തു. പൽപക് പ്രസിഡന്റെ പ്രേംരാജ് അധ്യക്ഷനായി. പൽപക് ജനറൽ സെക്രട്ടറി ജിജു മാത്യുവും ട്രഷറർ ശ്രീഹരിയും 2021 വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ശിവദാസ് വാഴയിൽ സ്വാഗതം പറഞ്ഞു.

തുടർന്ന്‌  പുതിയ ഭാരവാഹികളായി പ്രസിഡന്റ് സുരേഷ് പുളിക്കൽ, ജനറൽ സെക്രട്ടറി സുരേഷ് മാധവൻ, ട്രഷറർ - പ്രേംരാജ്, വൈസ് പ്രസിഡൻറ്  വേണു അലനല്ലൂർ, ജോയിന്റ് സെക്രട്ടറി സി.പി. ബിജു, ആട്സ് സെക്രട്ടറി സുനിതാ പദ്മകൃഷ്ണൻ , സാമൂഹ്യ വിഭാഗം സെക്രട്ടറി സുരേഷ് കുമാർ , മീഡിയാ സെക്രട്ടറി രാജേഷ് പരിയാരത്ത്, സ്പോട്സ് സെക്രട്ടറി നൗഷാദ് എന്നിവരെ തിരഞ്ഞെടുത്തു.

 കൂടാതെ അബാസിയ ഏരിയ പ്രസിഡന്റ് ജയൻ നമ്പ്യാർ, അബാസിയ ഏരിയ സെക്രട്ടറി മുഹമദ് ഹനീഫ, ഫഹാഹീൽ ഏരിയ പ്രസിഡൻറ്  ശശികുമാർ ,ഫഹാഹീൽ ഏരിയ സെക്രട്ടറി ഷാജു തീത്തുണ്ണി, ഫർവാനിയ ഏരിയ പ്രസിഡൻറ് സക്കീർ പുതുനഗരം, ഫർവാനിയ ഏരിയ സെക്രട്ടറി ശ്രീജു കുമാർ , സാൽമിയ ഏരിയ പ്രസിഡൻറ് നന്ദകുമാർ , സാൽമിയ ഏരിയ സെക്രട്ടറി ബിന്ദു വരദ , വനിതാവേദി ജനറൽ കൺവീനർ ഐശ്വര്യാ രാജേഷ്, ബാലസമിതി ജനറൽ കൺവീനർ വിമലാ വിനോദ് എന്നിവരെയും തെരഞ്ഞെടുത്തു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായി, ശ്രീജ മധു , സലാം പട്ടാമ്പി, ഹരീഷ് പാറകോട്ടിൽ, ശ്രുതി ഹരീഷ്, ജിജു മാത്യു, രതീഷ്, സുധീർ എന്നിവരെയും തെരഞ്ഞെടുത്തു. ആഡിറ്റർയായി  രാജേഷ് കുമാറിനെയും തെരഞ്ഞെടുത്തു.ജനറൽ സെക്രട്ടറി സുരേഷ് മാധവൻ നന്ദി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top