04 December Monday

പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ ഓണാഘോഷം സെപ്റ്റംബർ ഒന്നിന്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 30, 2023

മസ്‌ക്കറ്റ് > മസ്ക്കറ്റിലെ പാലക്കാട് ഫ്രണ്ട്സ് കൂട്ടായ്മയുടെ പത്താം വാർഷികവും, ഈ വർഷത്തെ ഓണാഘോഷവും സെപ്റ്റംബർ ഒന്നിന് നടക്കും. വൈകുന്നേരം 6 മണിക്ക് റൂവി അൽഫലാജ് ഹോട്ടൽ ഹാളിലാണ് പരിപാടികൾ. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ലാൽ ജോസ് മുഖ്യാതിഥിയായിരിക്കും. ഡോ. മേതിൽ ദേവികയുടെ നൃത്താവിഷ്‌ക്കാരം 'അഹല്യ' അരങ്ങിൽ അവതരിപ്പിക്കും. തുടർന്ന് പ്രശസ്ത സംഗീതജ്ഞ ചിത്ര അരുണിന്റെ സംഗീത നിശയും ഉണ്ടാവും. പാലക്കാട് ജില്ലയുടെ തനത് കലാരൂപങ്ങളെ കോർത്തിണക്കി കൊണ്ടുള്ള ദൃശ്യവിരുന്നുണ്ടാകും.

2013ൽ ആരംഭിച്ച പാലക്കാട് കൂട്ടായ്മ ഒമാനിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് മുൻപന്തിയിൽ നിൽക്കുന്ന സംഘടനയാണ്. ആഘോഷ പരിപാടികളുടെ മുഖ്യ പ്രായോജകർ ഗൾഫ് ഫാസ്റ്റനേർഴ്സ്  എൽ എൽ സി ആണ്. ആഘോഷ പരിപാടിയിലേക്ക് മസ്കറ്റിലെ കലാപ്രേമികളായ ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് പി ശ്രീകുമാറും, മറ്റ് മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളും, ഇവന്റ് മാനേജ്മെന്റ് കമ്പനി  ഐസ്റ്റോൺ എൽ.എൽ.സി യുടെ ഭാരവാഹികളും വാർത്താക്കുറിപ്പിൽ അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top