ഒമാൻ > കൈരളി സലാല പി കൃഷ്ണപിള്ള അനുസ്മരണ യോഗം നടത്തി. ആഗസ്റ്റ് 19 സഖാവ് കൃഷ്ണപിള്ള ദിനത്തിൽ കൈരളി സലാല ട്രഷറർ ലിജോ ലാസറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സിജോയ് സ്വാഗതം പറഞ്ഞു. രക്ഷാധികാരി അംബുജാക്ഷൻ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലത്തീഫ് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്രകമ്മിറ്റി അംഗങ്ങളായ സനലും, ഷെമീന അൻസാരിയും പ്രസിഡന്റ് ഗംഗാധരൻ അയ്യപ്പനും അനുസ്മരണ പ്രഭാഷണം നടത്തി. ജോയിൻ്റ് സെക്രട്ടറി മൻസൂർ പട്ടാമ്പി നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..