09 December Saturday

കേളി പി കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Aug 28, 2023

ബത്ഹ - മർഗ്ഗബ് - സുലൈ മേഖലയിലെ സഖാവ് കൃഷ്ണപിള്ള അനുസ്മരണത്തിൽ കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് അനുസ്മരണ പ്രസംഗം നടത്തുന്നു

റിയാദ്> പി കൃഷ്ണപിള്ളയുടെ 75-മത് ചരമവാർഷികം കേളി സമുചിതമായി ആചരിച്ചു. കേളിയുടെ പതിനഞ്ച് രക്ഷാധികാരി സമിതികളെ അഞ്ച് മേഖലകളായും രണ്ട് ഏരിയ സമിതികളായും തിരിച്ച് ഏഴ് ഇടങ്ങളിലായാണ് അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചത്.

അൽഖർജ് ഏരിയാ രക്ഷാധികാരി സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിലും, ദവാത്മിയിൽ ഷാജി പ്ലാവിലയിലും അസിസിയ - ന്യൂ സനയ്യ - സനയ്യ ആർബൈൻ മേഖലയിൽ ഹസ്സൻ പുന്നയൂരും, ബത്ഹ - മർഗ്ഗബ് - സുലൈ മേഖലയിൽ സെൻ ആന്റണിയും, റോദ - നസീം മേഖലയിൽ ജോഷി പെരിഞ്ഞനവും, മലാസ് - ഒലയ്യ - ഉമ്മുൽ ഹമാം മേഖലയിൽ ഷാജു പെരുവയലും, ബദിയ - മുസാമിഅഃ മേഖലയിൽ റഫീഖ് പാലത്തും അധ്യക്ഷത വഹിച്ചു.

രാമകൃഷ്ണൻ കൂവോട്, രാജേഷ്, ജാഫർഖാൻ, പ്രിയ വിനോദ്, ഫസീല മുള്ളൂർക്കര, മുഹമ്മദ് നൗഫൽ, ജാർനറ്റ് നെൽസൺ എന്നിവർ യഥാക്രമം അനുസ്മരണ കുറിപ്പുകൾ അവതരിപ്പിച്ചു. രാജൻ പള്ളിത്തടം, മോഹനൻ, തോമസ് ജോയ്‌, രാമകൃഷ്ണൻ, നൗഫൽ ഉള്ളാട്ടു ചാലി, ബിജി തോമസ്, നിസാർ റാവുത്തർ എന്നിവർ സ്വാഗതവും, കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ഷമീർ കുന്നുമ്മൽ, ഗീവർഗ്ഗീസ്, ജോസഫ് ഷാജി, പ്രഭാകരൻ കണ്ടോന്താർ, കെപിഎം സാദിഖ്, ടി ആർ സുബ്രഹ്മണ്യൻ, സുരേന്ദ്രൻ കൂട്ടായ് എന്നിവർ അനുസ്മരണ പ്രസംഗവും നടത്തി. ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പങ്ക് എന്ന വിഷയത്തിൽ ജ്യോതിലാൽ ശൂരനാട്, ഉമ്മർ, ഷാജി റസാഖ്, മൂസ കൊമ്പൻ, സുരേഷ് ലാൽ, നൗഫൽ പൂവകുറിശ്ശി, പ്രദീപ് ആറ്റിങ്ങൽ എന്നിവർ വിവിധ സ്ഥലങ്ങളിൽ സംസാരിച്ചു.

രക്ഷാധികാരി സെക്രട്ടറിമാരായ സുനിൽ കുമാർ, സുകേഷ്, ജവാദ് പരിയാട്ട്, ഹുസൈൻ മണക്കാട്, രജീഷ് പിണറായി, സന്തോഷ് മതിലകം, കേളി പ്രസിഡണ്ട് സെബിൻ ഇക്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, ജോയിന്റ് ട്രഷറർ സുനിൽ സുകുമാരൻ, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, കേന്ദ്ര കമ്മറ്റി അംഗങ്ങളായ നസീർ മുള്ളൂർക്കര, റഫീഖ് ചാലിയം, നൗഫൽ സിദ്ധിക്ക്, ബിജി തോമസ്, സതീഷ് കുമാർ വളവിൽ, ബിജു തായമ്പത്ത്, ഹാഷിം കുന്നത്തറ, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, ട്രഷറർ ശ്രീഷാ സുകേഷ്‌,  സീന സെബിൻ, കൂടതെ വിവിധ ഏരിയാ രക്ഷാധികാരി സമിതി അംഗങ്ങളും അനുസ്മരണ പരിപാടികളിൽ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top