25 April Thursday

‘ഓർമ’ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാംപ് വിജയകരം

വെബ് ഡെസ്‌ക്‌Updated: Saturday Aug 29, 2020


ദുബായ്‌> സാംസ്‌കാരിക കൂട്ടായ്മയായ 'ഓർമ'യുടെ നേതൃത്വത്തിൽ  നടന്ന മെഗാ ബ്ലഡ് ഡൊണേഷൻ ക്യാംപ് വിജയകരമായി സമാപിച്ചു. വെള്ളിയാഴ്ച്ച രാവിലെ 9  മുതൽ ദുബായ് ലത്തീഫ ഹോസ്‌പിറ്റലിൽ നടന്ന ക്യാംപിൽ പ്രതീക്ഷിച്ചതിലധികം ആളുകൾ പങ്കെടുത്തുവെന്ന് പി ആർ കമ്മിറ്റി കൺവീനർ റിയാസ്, അബ്ദുൾ ഖാദർ എന്നിവർ അറിയിച്ചു.



 കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ക്യാംപ് നടത്തിയത്‌.  കോവിഡ്‌ 19 ന്റെ പ്രതിസന്ധി ഘട്ടത്തിലും "ഓർമ" വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച മൊബൈൽ യൂണിറ്റുകൾ വഴി 300 ൽ അധികം ആളുകൾ രക്തം ദാനം ചെയ്തിരുന്നു. "രക്തദാനം മഹാദാനം" എന്ന സന്ദേശം ഏറ്റെടുത്തുകൊണ്ട്‌ മുന്നോട്ടുവന്നവരുടെ  സഹകരണം വലിയ പ്രേരണയാണെന്നും  വരും ദിവസങ്ങളിൽ ഇനിയും ഇത്തരം ക്യാംപുകൾ സംഘടിപ്പിക്കുമെന്നും  ഓർമ രക്ഷാധികാരിയും ലോകകേരള സഭാംഗവുമായ എൻ കെ കുഞ്ഞുമുഹമ്മദ്, ഓർമ പ്രസിഡന്റ് അബ്ദുൽ റഷീദ്, സെക്രട്ടറി അബ്ദുൽ റഹ്മാൻ, എന്നിവർ വ്യക്തമാക്കി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top