19 April Friday

യുഎഇയിൽ ‘ഓർമ’യുടെ രക്‌തദാന ക്യാമ്പ്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 24, 2020

ദുബായ്‌> യു എ ഇ യിലെ പ്രമുഖ സംസ്കാരിക കൂട്ടായ്മയായ 'ഓർമ'യുടെ നേതൃത്വത്തിൽ മെഗാ ബ്ലഡ് ഡൊണേഷൻ ക്യാംപ് സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 28 രാവിലെ 9 മണി മുതൽ ദുബായ് ലത്തീഫ ഹോസ്‌പിറ്റലിൽ നടക്കുന്ന ക്യാംപിൽ 200 ലധികം പേർക്ക് രക്തദാനം നടത്താനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്‌. 

"രക്തദാനം മഹാദാനം" എന്ന സന്ദേശം ഏറ്റെടുത്തുകൊണ്ട്‌ കോവിഡ്‌ 19 ന്റെ പ്രതിസന്ധി ഘട്ടത്തിലും "ഓർമ" വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച മൊബൈൽ യൂണിറ്റുകൾ വഴി 300 ൽ അധികം ആളുകൾ രക്തം ദാനം ചെയ്തിരുന്നു. ആളുകളുടെ ഭാഗത്തുനിന്നുള്ള മികച്ച സഹകരണവും പങ്കാളിത്തവുമാണ് വീണ്ടും ഒരു വലിയ ക്യാംപ് സംഘടിപ്പിക്കാൻ പ്രേരണയായത്. രക്തം ദാനം ചെയ്ത് ഈ മഹാ സംരംഭത്തിൽ പങ്കെടുക്കാൻ തയാറുള്ളവർ ദയവായി കൂടുതൽ വിവരങ്ങൾക്കായി 050 724 94 34, 055 571 25 50 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top