ദുബായ് > തീവ്രവാദികളാൽ കൊല ചെയ്യപ്പെട്ട ഗൗരി ലങ്കേഷിന്റെ സ്‌മരണകൾ പുതുക്കി 'ഓർമ' ദുബായ്. ഗൗരി ലങ്കേഷ്- ചരിത്രച്ചുവരിലെ ചോരപ്പാടുകൾ എന്ന പേരിൽ ദെയ്‌റയിൽ സെപ്റ്റംബർ 28ന് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കബീർ അച്ചാരത്ത് സ്വാഗതം പറഞ്ഞു. സാഹിത്യ വിഭാഗം കൺവീനർ ബാബുരാജ് ഉറവ് അദ്ധ്യക്ഷനായ യോഗത്തിൽ എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ സോണിയാ ഷിനോയ്, ബിന്ദു എന്നിവർ സംസാരിച്ചു.
ജനാധിപത്യം അതിന്റെ അന്ത:സത്തയോടെ നിലനിൽക്കാനാഗ്രഹിക്കുന്ന ഓരോ മനുഷ്യനും ഊർജമാണ് ഗൗരി ലങ്കേഷിന്റെ ഓർമ്മകൾ എന്ന് അനുസ്മരണ പ്രഭാഷണത്തിൽ സോണിയ ഷിനോയ് പറഞ്ഞു. ലോക കേരളാ സഭാംഗം എൻ കെ കുഞ്ഞഹമ്മദ്, ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, പ്രസിഡന്റ് ഷിജു ബഷീർ എന്നിവർ സംസാരിച്ചു. സനില സുഭാഷ് നന്ദിരേഖപ്പെടുത്തി. പരിപാടിയിൽ വിവിധ മേഖലകളിൽ നിന്ന് അംഗങ്ങൾ പങ്കെടുത്തു
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..