25 April Thursday

കായികതാരങ്ങൾക്ക്‌ നീതി വേണം: ഓർമ

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

ദുബായ് > രാജ്യത്തിനായി ലോക വേദികളിൽ മത്സരിച്ച് സമ്മാനങ്ങൾ നേടി രാജ്യത്തിന്റെ അന്തസുയർത്തിയ കായികതാരങ്ങളുടെ മാനത്തിനു വില പറയുന്ന തെമ്മാടികളെ തുറങ്കലിലടക്കാൻ ഭരണകൂടം തയ്യാറാകണമെന്ന് 'ഓർമ' സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു.

മാസങ്ങളായി നീതിക്കായി തെരുവിൽ പോരാടുന്ന കായിക  താരങ്ങളെ അപമാനിക്കുന്ന നിലപാടാണ് ഭരണകൂടവും അനുകൂലികളും എടുത്തു പോരുന്നത്. കായിക  രംഗത്തെ പ്രധാനപ്പെട്ട പദവികളിലിരിക്കുന്ന ഭരണാനുകൂലികൾ നീതിക്കായി കേഴുന്നവരെ അപമാനിക്കുന്നത് എതിർക്കപ്പെടേണ്ടതാണ്. പ്രവാസി ലോകത്തു നിന്ന് 'ഓർമ'യും കായിക താരങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിക്കുന്നു. ഓർമ പറഞ്ഞു.

സമരം നടത്തുന്ന കായികതാരങ്ങൾ നാടിനഭിമാനമാണെന്നും ഓർമ സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top