26 April Friday

ഓര്‍മ രക്തദാന ക്യാമ്പ് നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Sep 3, 2021

ദുബായ്> ഓര്‍മ ഖിസൈസ് മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ലത്തീഫ് ഹോസപിറ്റലില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോവിഡ് കാലത്ത് നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് രക്തദാന ക്യാമ്പും ഓര്‍മ നടത്തിയത്. ക്യാമ്പില്‍ ഏകദേശം 150 പേര്‍ രക്തദാനം നല്‍കി.

കോവിഡിന്റെ ആദ്യകാലത്ത് ഭക്ഷണത്തിനും മരുന്നിനും  ബുദ്ധിമുട്ടിയവര്‍ക്ക് അതെത്തിച്ച്
 നല്‍കിയും യാത്രക്ക് ബുദ്ധിമുട്ടിയവര്‍ക്ക് സൗജന്യ വിമാനയാത്ര ഒരുക്കിയും സൗദിയിലേക്കുള്ള യാത്ര മദ്ധ്യേ യു എ ഇയില്‍ കുടുങ്ങിപ്പോയവര്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കിക്കൊടുക്കാനും ഓര്‍മക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് ഓര്‍മ ഖിസൈസ് മേഖല നടത്തിയ രക്തദാന ക്യാമ്പെന്ന് ജ. സെക്രട്ടറി സജീവന്‍ പറഞ്ഞു.

പ്രസിഡന്റ് അന്‍വര്‍ ഷാഹി മേഖലാ സെക്രട്ടറി സന്തോഷ് മാടാരി എന്നിവര്‍ സംസാരിച്ചു. പ്രദീപ് തോപ്പില്‍ ,അനീഷ് മണ്ണാര്‍ക്കാട് ,അബ്ദുള്‍ കാദര്‍, ദിലീപ്, ഷിജു ബഷീര്‍,സുജിത സുബ്രു, വിജിഷ സജീവന്‍,രാഗേഷ് മാട്ടുമ്മല്‍, ഫിറോസ്, സോണി മാത്യൂ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top