19 September Friday

കുവൈത്ത് ഓപ്പൺ ജൂനിയർ ബാഡ്മിന്റൺ മത്സരം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

കുവൈത്ത് സിറ്റി > രണ്ടാമത് കുവൈത്ത് ഓപ്പൺ ജൂനിയർ ബാഡ്‌മിന്റൺ മൽസരം ഇന്ത്യൻ സ്പോർട്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ  അബുഹലീഫയിൽ നടന്നു. അണ്ടർ 11,14,17 വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 160 ഓളം മത്സരാർത്ഥികൾ പങ്കെടുത്തു.

ഇന്ത്യൻ അംബാസിഡർ ഡോ. ആദർശ് സ്വെയ്‌ക ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ കുവൈറ്റ് ബാഡ്‌മിന്റൺ പ്രസിഡൻ്റ് അലി അൽവാരി സമ്മാനദാനം നിർവഹിച്ചു. അണ്ടർ 17 വിഭാഗത്തിൽ നേഹയും ശ്രീഹരിയും അണ്ടർ 14 വിഭാഗത്തിൽ വരുൺ ശിവ, അഡിസൺ, അന്വിത് കൗർ, എഞ്ജല ടോണി എന്നിവരും അണ്ടർ 11 വിഭാഗത്തിൽ ലിയാഫെൻ, ജുവാന ജോബി എന്നിവരും വിജയികളായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top