യുഎഇ> കെറ്റ് എമര്‍ജന്‍സി ടീം യുഎഇ ചാപ്റ്ററിന്റെ നേതൃത്ത്വത്തില്‍ അജ്‌മാന്‍ റയാന്‍ ഹോട്ടലില്‍ വച്ച് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു . അഷറഫ് താമരശ്ശേരി ഉത്ഘാടനം ചെയ്ത ചടങ്ങില്‍ അഡ്വ. നജുമുദീൻ, ഹാജറാബി, അഷ്‌റഫ്, നാസർ കുഞ്ഞുട്ടി എന്നിവർ സംസാരിച്ചു.
വിവിധ കലാപടികള്‍ അവതരിപ്പിച്ചു നടത്തിയ ഓണാഘോഷത്തിന് കെറ്റ് എമര്‍ജന്‍സി ടീം യുഎഇ പ്രസിഡന്റ് ശരീഫലി, കെറ്റ് യുഎഇ ട്രഷര്‍ ഷെഹീന്‍, ജി സി സി ട്രഷറര്‍ ഷെജീര്‍, ഫൈസല്‍ മണാളത്ത്, ജയശ്രീ റസിയ ,റംലത്ത് ,റോസി ,ജോസ്, പ്രവാസി ഹെല്‍പ്‌ഡെസ്‌ക് സിഇഒ സബീന അന്‍വര്‍ എന്നിവര്‍ നേതൃത്വം നല്‍കി .
ചടങ്ങില്‍ കെറ്റ് യു എ ഇ യുടെ യുടെ ഔദ്യോഗിക ജാക്കറ്റ് അഷ്‌റഫ് താമരശ്ശേരി പ്രകാശനം ചെയ്തു .
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..