18 December Thursday

ഈദ്- ഓണം ആഘോഷങ്ങൾക്ക് ഒരുങ്ങി സോഹാർ

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023

സോഹാർ > കൈരളി സോഹാർ ടൌൺ യൂണിറ്റിന്റെ ഈ വർഷത്തെ ഈദ് - ഓണാഘോഷം നാളെ സോഹാറിലെ അൽ അമീറാ പാലസ് ഓഡിറ്റോറിയത്തിൽ നടത്തുന്നു. രാവിലെ 10 ന് പായസമത്സരത്തോട് കൂടി ആരംഭിക്കും.  ഉൽഘാടന സമ്മേളനം,സോഹാറിലെ പൊതുമണ്ഡലത്തിലെ വിശിഷ്ട വ്യക്തികളെ ആദരിക്കൽ തുടർന്ന് ഓണസദ്യ(കൈരളി കുടുംബ അംഗങ്ങൾക്കും, ക്ഷണിക്കപ്പെട്ട അതിഥികൾക്കും ), വടം വലി, കലാ കായിക മത്സരങ്ങൾ എന്നിവ ഉണ്ടാകും.

.വൈകീട്ട് 6.30 ന് ആരംഭിക്കുന്ന 'മ്യൂസിക്കൽ ഫിയസ്റ്റ 'യിൽ വിവിധ തരത്തിലുള്ള കലാ, സംഗീത നൃത്ത പരിപാടികൾ അരങ്ങേറും മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി നടത്തുന്ന മ്യൂസിക്കൽ ഫിയസ്റ്റ പരിപാടിയിൽ പങ്കെടുക്കുന്നതിനു സോഹാറിലെ മലയാളി സമൂഹത്തിൽ  നിന്ന് മികച്ച പ്രതികരണം ആണ് ലഭിക്കുന്നതെന്നു സംഘടക സമിതി സെക്രട്ടറി മുരളി കൃഷ്ണനും പ്രോഗ്രാം കൺവീനർ ജി. ഹരികുമാറും അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top