18 December Thursday

ഖത്തർ സംസ്കൃതി ഓണാഘോഷം: ഇന്ത്യൻ അംബാസിഡർ വിപുൽ ഉദ്ഘാടനം ചെയ്തു

അഹ്മദ്കുട്ടി അറളയിൽUpdated: Tuesday Sep 19, 2023

ദോഹ > ഖത്തർ സംസ്കൃതി ഓണാഘോഷം സംഘടിപ്പിച്ചു. ഓണോത്സവം 2023 എന്ന പേരിൽ പോഡാർ പേൾ സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ത്യൻ അംബാസിഡർ  വിപുൽ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. സംസ്കൃതി കലാവിഭാഗം അവതരിപ്പിച്ച വിവിധ കലാപരിപാടികൾ , കനൽ നാടൻ പാട്ട് സംഘം അവതരിപ്പിച്ച നാടൻ പാട്ടുകൾ തുടങ്ങി ഒട്ടേറെ  പരിപാടികൾ നടന്നു. രാവിലെ 8 മണിമുതൽ ആഘോഷ പരിപാടികൾ തുടങ്ങി.  

ഖത്തർ സംസ്കൃതി പ്രസിഡൻ്റ് അഹമ്മദ് കുട്ടി അറളയിൽ അധ്യക്ഷനായ ചടങ്ങിൽ  നോർക്ക റൂട്സ് ഡയറക്ടർ സി വി റപ്പായി, കേരള പ്രവാസി ക്ഷേമനധി ബോർഡ് ഡയറക്ടർ ഇ എം സുധീർ, ഐസിസി പ്രസിഡൻ്റ് എ പി മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ, ഐഎസ്സി പ്രസിഡന്റ് ഇ പി അബ്ദുൽ റഹ്മാൻ, കെബിഎഫ് പ്രസിഡൻ്റ് അജി കുര്യാക്കോസ്, സംസ്കൃതി വനിതാ വേദി പ്രസിഡന്റ് പ്രതിഭ രതീഷ് തുടങ്ങിയവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി ജലീൽ എ കാവിൽ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കൺവീനർ ശ്രീനാഥ് നന്ദിയും പറഞ്ഞു. സംസ്കൃതി ഭാരവാഹികൾ, കേന്ദ്ര കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മറ്റി അംഗങ്ങൾ ഭാരവാഹികൾ, സംസ്കൃതി വനിതാ വേദി തുടങ്ങി സംസ്കൃതിയുടെ വിവിധ തലങ്ങളിൽ ഉള്ള പ്രവർത്തകർ ഓണാഘോഷപരിപാടികൾക്ക് നേതൃത്വം നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top