18 December Thursday

ഖസീം പ്രവാസി സംഘം ബുറൈദയിൽ ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 10, 2023

ബുറൈദ > ഖസീം പ്രവാസി സംഘം സെൻട്രൽ, ഷമ്മാസ് ഏരിയ കമ്മറ്റികൾ സംയുക്തമായി ഓണനിലാവ് 2023 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികൾ അരങ്ങേറി. പരിപാടിയോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ആക്റ്റിങ് സെക്രട്ടറി ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം പ്രസിഡന്റ് നിഷാദ് പാലക്കാട്, കുടുംബ വേദി രക്ഷാധികാരി സുൽഫിക്കർ അലി, കുടുംബ വേദി സെക്രട്ടറി ഫൗസിയ ഷാ, ട്രഷറർ റഷീദ് മൊയ്‌ദീൻ, സെൻട്രൽ ഏരിയ സെക്രട്ടറി ഷൗഖത്ത്, ഷമ്മാസ് ഏരിയ പ്രസിഡന്റ് നജീബ് എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ചെയർമാൻ അശോക് ഷാ സ്വാഗതവും കേന്ദ്ര കമ്മറ്റി അംഗം പ്രമോദ് കോഴിക്കോട് നന്ദിയും പറഞ്ഞു. 2023 ലെ വിദ്യാഭ്യാസ മേന്മാ പുരസ്കാരവും ചടങ്ങിൽ വച്ച് വിതരണം ചെയ്തു. ഖസീം പ്രവാസി സംഘം കുടുംബവേദി പ്രവർത്തകർ തിരുവാതിര, ഓണപ്പാട്ടുകൾ, ഗാനസന്ധ്യ എന്നിവ അവതരിപ്പിച്ചു. വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി കുടുംബങ്ങളും പ്രവർത്തകരും പരിപാടിയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top