സൂർ (ഒമാൻ) > കൈരളി ഒമാൻ സൂർ മേഖലയുടെ നേതൃത്വത്തിൽ കഴിഞ്ഞ വെള്ളിയാഴ്ച സൂറിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു. സൂർ ക്ലബ്ബിൽ നടന്ന വർണ്ണാഭമായ പരിപാടിയിൽ കൈരളി അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും, കായിക മത്സരങ്ങളും അരങ്ങേറി. അനുബന്ധമായി വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
പരിപാടിയുടെ ഔദ്യോഗിക ഉത്ഘാടനം പ്രകാശൻ തടത്തിൽ നിർവഹിച്ചു. നീരജ് പ്രസാദ് സ്വാഗതം പറഞ്ഞു. അജിത്കുമാർ പി വി അധ്യക്ഷനായി. എ കെ സുനിൽ, പ്രകാശൻ കുനിയിൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. രാവിലെ പത്തു മണിക്ക് ആരംഭിച്ച പരിപാടി വൈകീട്ട് അഞ്ചു മണിയോടെ സമാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..