18 December Thursday

ഓവർസീസ് മലയാളി അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 18, 2023

ദുബായ്‌> ഓണച്ചരടിൽ കോർത്തിണക്കപ്പെട്ട മതേതര സമൂഹമാണ് മലയാളികളെന്ന് എ എം ആരിഫ് എം പി. ഓവർസീസ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച 'ഓർമയിൽ ഒരോണം' പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൂക്കളമത്സരത്തോടെ ആരംഭിച്ച ഓണാഘോഷത്തിൽ പായസമത്സരം, കൈകൊട്ടിക്കളി, വഞ്ചിപ്പാട്ട്, സംഗീത ശിൽപ്പം , നാടൻപാട്ടുകൾ , നൃത്തനൃത്യങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ ഉണ്ടായി. നോർക്ക ഡയറക്ടർ ഓ വി മുസ്തഫ, ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ്, ഉമ കൺവീനർ മോഹൻ കാവാലം , കൈരളി ടി വി മിഡിൽ ഈസ്‌റ്റ്‌ ഹെഡ് ജമാൽ , എൻടിവി ചെയർമാൻ മാത്തുക്കുട്ടി കടോൺ , ലോക കേരള സഭ പ്രത്യേക ക്ഷണിതാവ് രാജൻ മാഹി ,അബ്ദുല്ല കൂത്തുപറമ്പ് , വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ഓർമ പ്രസിഡന്റ് ഷിജു ബഷീർ അധ്യക്ഷനായി. അഡ്വ ഗിരിജ നന്ദി പറഞ്ഞു.

 ദുബായ് ഇൻവെസ്റ്റ്മെന്റ് പാർക്ക് ഏരിയയിലെ ബ്രൈറ്റ് റൈഡേഴ്‌സ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ഓർമ സെക്രട്ടറി പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞാരംഭിച്ച പരിപാടി വൈകിട്ട് 6 മണിയ്ക്ക് കുട്ടികളും വനിതകളും അടക്കം പങ്കെടുത്ത കമ്പവലി മത്സരത്തോടെ സമാപിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top