18 December Thursday

ഇന്ത്യൻ നേഴ്സസ് കൂട്ടായ്മ ഖത്തർ : വർണ്ണാഭമായി 'ഓണനിലാവ് '

അഹ്മദ് കുട്ടി ആറളയിൽUpdated: Thursday Sep 14, 2023

ദോഹ> ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനിലെ വിമൻസ് വെൽനസ്സ് ആന്റ് റീസർച്ച് സെന്ററിലെ ഒ പി ഡി വിഭാഗം ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മ സംഘടിപ്പിച്ച 'ഓണനിലാവ്' വർണ്ണാഭമായി. ആഘോഷ പരിപാടി ചലചിത്ര പിന്നണി ഗായകനും പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനുമായ  കണ്ണൂർ ഷെരീഫ് ഉത്ഘാടനം ചെയ്തു.

ആതുര സേവന രംഗത്തെ മാലാഖമാരെ കുറിച്ച്  കണ്ണൂർ ഷരീഫ് തന്നെ എഴുതി ഈണം നല്കിയ ഗാനമാലപിച്ചുകൊണ്ട് ആഘോഷ
പരിപാടികൾ ഉൽഘാടനം ചെയ്‌തു. സീനിയർ സ്ററാഫ് മെംബർ  അന്നമ്മ മാത്യു അദ്ധ്യക്ഷയായി. ചടങ്ങിൽ OICC ഗ്ളോബൽ കമ്മിറ്റിയംഗവും സാംസ്‌കാരിക പ്രവർത്തകനുമായ ജോൺഗിൽബർട്ട്  ഓണസന്ദേശം നൽകി.

ലിജി ചെറിയാൻ സ്വാഗതവും ഹനീഷ ജാഫർ നന്ദിയും പറഞ്ഞു. സത്രീകളും, കുട്ടികളും, ദമ്പതിമാരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും, ഓണക്കളികളും,മഹാബലിയെ വരവേറ്റുള്ള ഘോഷയാത്രയും, വടംവലി മത്സരവും നടന്നു. ഓണസദ്യയുമുണ്ടായി.  കോർഡിനേറ്റർമാരായ
ലിന്റാ തോമസ്സ്, ജിനു ഇടിക്കുള, ഷംന ആഷിക്ക്,ഷാഹിന , ആഷിഖ് ഇക്ബാൽ,അരുൺ പി അഗസ്റ്റിൻ,സഞ്ജു കെ ബാബു,എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top